കൊൽക്കത്ത ∙ പഴയ പെൻഷൻ പുനഃസ്ഥാപിക്കുമെന്നും രണ്ടരലക്ഷം പേർക്ക് തൊഴിൽ ഉറപ്പാക്കുമെന്നും ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള ഇടതുമുന്നണിയുടെ പ്രകടനപത്രിക. രാഷ്ട്രീയ അക്രമത്തിനിരയായവർക്ക് പ്രത്യേക ക്ഷേമ പദ്ധതികൾ, 60 വയസ്സ് കഴിഞ്ഞവർക്ക് ക്ഷേമ പെൻഷൻ, പിരിച്ചുവിട്ട പതിനായിരത്തിൽപരം അധ്യാപകർക്ക് നിയമനം തുടങ്ങി 81 ഇന വാഗ്ദാനങ്ങളാണ് പ്രകടനപത്രികയിലുള്ളത്. കോൺഗ്രസും ഇടതുമുന്നണിയും ഒന്നിച്ചുള്ള പൊതുമിനിമം പരിപാടി അടുത്തയാഴ്ച പുറത്തിറക്കും. ടിപ്ര മോത പാർട്ടിയുമായി ഏതാനും സീറ്റുകളിലെങ്കിലും ധാരണയുണ്ടാക്കാമെന്ന പ്രതീക്ഷയിൽ ത്രിപുര ട്രൈബൽ ഏരിയ ഓട്ടോണമസ് കൗൺസിലിന് കൂടുതൽ സ്വയംഭരണാധികാരവും ഉറപ്പുനൽകുന്നുണ്ട്. […]
അസാധാരണ സാഹചര്യം, വിപണിയിലെ അനിശ്ചിതത്വം; ഓഹരി വിൽപന നീക്കം ഉപേക്ഷിച്ച് അദാനി ഗ്രൂപ്പ്
ന്യൂഡൽഹി ∙ 20,000 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിട്ട എഫ്പിഒയെ വൻകിട സ്ഥാപനങ്ങൾ കരകയറ്റിയിട്ടും അസാധാരണ സാഹചര്യവും വിപണിയിലെ അനിശ്ചിതത്വവും കണക്കിലെടുത്താണ് വിവാദങ്ങൾക്കിടയിലും അദാനി ഗ്രൂപ്പിന്റെ അനുബന്ധ ഓഹരി വിൽപന നീക്കം ഉപേക്ഷിക്കുന്നതെന്ന് അദാനി ഗ്രൂപ്പ് വ്യക്തമാക്കിയത്. എഫ്പിഒയിൽ നിക്ഷേപിച്ചവരുടെയും തുക ബ്ലോക്ക് ചെയ്തവരുടെയും പണം തിരികെനൽകും. എഫ്പിഒ ഉപേക്ഷിക്കാനുള്ള തീരുമാനം നിലവിലെ പദ്ധതികളെയോ ഭാവിപരിപാടികളെയോ ബാധിക്കില്ലെന്നും അദാനി ഗ്രൂപ്പ് വ്യക്തമാക്കി. അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരിവില വലിയ തോതിൽ മാറിമറിയുന്ന സാഹചര്യത്തിൽ എഫ്പിഒയുമായി മുന്നോട്ടുപോകുന്നത് ധാർമികമായി […]
അഭിഭാഷകനും മുൻ നിയമമന്ത്രിയുമായ ശാന്തി ഭൂഷൺ അന്തരിച്ചു
ന്യൂഡൽഹി ∙ മുൻ കേന്ദ്ര നിയമമന്ത്രിയും പ്രമുഖ അഭിഭാഷകനുമായ ശാന്തി ഭൂഷൺ (97) അന്തരിച്ചു. ഇന്നലെ രാത്രി ഏഴിന് ഡൽഹിയിലെ വസതിയിൽവെച്ചായിരുന്നു അന്ത്യം. അടിയന്തരാവസ്ഥയ്ക്ക് ശേഷം അധികാരത്തിലെത്തിയ മൊറാർജി ദേശായിയുടെ നേതൃത്വത്തിലുള്ള ജനത സർക്കാരിൽ നിയമ മന്ത്രിയായിരുന്നു അദ്ദേഹം. 1925 നവംബർ 11ന് ഉത്തർപ്രദേശിലെ ബിജ്നോറിൽ ജനിച്ച അദ്ദേഹം സംഘടനാ കോൺഗ്രസിലൂടെയാണ് രാഷ്ട്രീയത്തിലെത്തിയത്. പ്രധാനമന്ത്രിയായിരിക്കെ ഇന്ദിര ഗാന്ധിയുടെ തിരഞ്ഞെടുപ്പ് അലഹാബാദ് ഹൈക്കോടതി അസാധുവാക്കിയ പ്രശസ്തമായ കേസിൽ, വാദിയായിരുന്ന രാജ് നാരായന് വേണ്ടി ഹാജരായത് ശാന്തി ഭൂഷണായിരുന്നു. ഇത് […]
പാർലമെന്റിന്റെ ബജറ്റ് സമ്മേളനം ഇന്ന് മുതൽ
ന്യൂഡൽഹി ∙ പാർലമെന്റിന്റെ ബജറ്റ് സമ്മേളനം ഇന്നാരംഭിക്കും. രാഷ്ട്രപതി ദ്രൗപദി മുർമുവാണ് ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നത്. സമ്മേളനത്തിന്റെ ആദ്യഘട്ടം നടക്കുന്നത് പഴയ പാർലമെന്റ് മന്ദിരത്തിലും, മാർച്ചിൽ ആരംഭിക്കുന്ന രണ്ടാംഘട്ട സമ്മേളനം പുതിയ പാർലമെന്റ് മന്ദിരത്തിലുമാണ് നടത്തുന്നത്.ദ്രൗപദി മുർമു രാഷ്ട്രപതിയായി ചുമതലയേറ്റ ശേഷം ആദ്യമായാണ് സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നത്. സാമ്പത്തിക സർവേ ഇന്ന് പാർലമെന്റിൽ വയ്ക്കും. ബജറ്റ് നാളെ രാവിലെ 11ന് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കും. ജനുവരി 31 മുതൽ ഫെബ്രുവരി 14 […]
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന് മറുപടിയുമായി അദാനി ഗ്രൂപ്പ്.
ഇന്ത്യയ്ക്കെതിരായ കരുതിക്കൂട്ടിയുള്ള ആക്രമണമാണ് നടക്കുന്നതെന്ന് അദാനി ഗ്രൂപ്പ്. തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിച്ച് വിപണിയില്‍ നേട്ടമുണ്ടാക്കാന്‍ മാത്രമാണ് ഹിന്‍ഡന്‍ബര്‍ഗ് ശ്രമിക്കുന്നത്. റിപ്പോര്‍ട്ടിലെ പിഴവുകളും പരസ്പരവൈരുദ്ധ്യവുമെല്ലാം ഒന്നുകില്‍ മനപൂര്‍വമായി സംഭവിച്ചതോ അല്ലെങ്കില്‍ പൂര്‍ണമായ അജ്ഞതയില്‍ നിന്നുണ്ടായതോ ആണ്. തെറ്റായ കാര്യങ്ങള്‍ സ്ഥാപിക്കുന്നതിനായി പല പൊതുരേഖകളേയും ഹിന്‍ഡന്‍ബര്‍ഗ് സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തി മാറ്റി ഉദ്ധരിക്കുകയും കൃത്രിമമായി അവതരിപ്പിക്കുകയും ചെയ്തു. ഇന്ത്യന്‍ നിയമവും അക്കൗണ്ടിംഗ് തത്വങ്ങളും അവഗണിച്ചാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നതെന്ന് അദാനി ഗ്രൂപ്പ് പറഞ്ഞു. 88 ചോദ്യങ്ങളാണ് ഹിന്‍ഡന്‍ബര്‍ഗ് ഉന്നയിച്ചിരുന്നത്. ഇതില്‍ 65 […]
ഡൽഹിയിലെ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുന്നു, കുറഞ്ഞ താപനില സാധാരണയേക്കാൾ കുറവാണ്
ഡൽഹിയിലെ കാലാവസ്ഥയെ പ്രതിനിധീകരിക്കുന്ന സഫ്ദർജംഗ് ഒബ്സർവേറ്ററിയിൽ രേഖപ്പെടുത്തിയ കുറഞ്ഞ താപനില സാധാരണയേക്കാൾ 3.2 ഡിഗ്രി താഴെയാണ്.വെള്ളിയാഴ്ച രാവിലെ ഡൽഹിയിലെ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെട്ടു, നഗരത്തിൽ ഏറ്റവും കുറഞ്ഞ താപനില 5.8 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയപ്പോൾ പരമാവധി താപനില 19 ഡിഗ്രി സെൽഷ്യസ് ആയിരിക്കും. ഡൽഹിയിലെ കാലാവസ്ഥയെ പ്രതിനിധീകരിക്കുന്ന സഫ്ദർജംഗ് ഒബ്സർവേറ്ററിയിൽ രേഖപ്പെടുത്തിയ കുറഞ്ഞ താപനില സാധാരണയേക്കാൾ 3.2 ഡിഗ്രി കുറവാണ്. 7.8 ഡിഗ്രി സെൽഷ്യസാണ് വ്യാഴാഴ്ച രേഖപ്പെടുത്തിയ കുറഞ്ഞ താപനില.ഞായറാഴ്ച മുതൽ കുറഞ്ഞ താപനില വീണ്ടും ഉയരുമെന്ന് […]
ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെയുള്ള ഗുസ്തിക്കാരുടെ പ്രതിഷേധം തുടരുന്നു.
ന്യൂഡൽഹി ∙ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ്ഭൂഷൺ ശരൺ സിങ്ങും ചില പരിശീലകരും വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നും വധഭീഷണി മുഴക്കിയെന്നും ആരോപിച്ച് ജന്തർ മന്തറിൽ തുടരുന്ന പ്രതിഷേധത്തിന് കൂടുതൽ പേരുടെ പിന്തുണ. കുറ്റക്കാർക്കെതിരെ സർക്കാർതലത്തിൽ നടപടി സ്വീകരിച്ചില്ലെങ്കിൽ തങ്ങൾ പരാതിയുമായി പോലീസിനെ സമീപിക്കുമെന്ന് ഒളിംപ്യൻമാർ ഉൾപ്പെടെയുള്ള പ്രമുഖ ഗുസ്തി താരങ്ങൾ അറിയിച്ചു. സമരത്തിന് പിന്തുണയുമായി എത്തിയ സിപിഎം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ടിനോട് വേദി വിടാൻ സംഘാടകർ ആവശ്യപ്പെട്ടു. […]