രാജ്യത്തിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കോണ്‍ഗ്രസ് ഒരിക്കലും ശ്രമിച്ചിട്ടില്ലെന്നും പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രതിപക്ഷം നടത്തുന്ന ചെളിവാരിയെറിയല്‍ കാരണം താമര കൂടുതല്‍ വിരിയുകയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. പ്രതിപക്ഷത്തിന്റെ ശക്തമായ ബഹളത്തിനിടെയായിരുന്നു പ്രധാനമന്ത്രിയുടെ ഈ പ്രസംഗം. കോണ്‍ഗ്രസിന്റെ അക്കൗണ്ട് പൂട്ടിച്ചതിലുള്ള വിഷമം അറിയാമെന്നും കേന്ദ്രസർക്കാരിനെ വിമര്‍ശിക്കുന്നത് നിരാശ കൊണ്ടാണെന്നും പ്രധാനമന്ത്രി പറഞ്ഞു. നമ്മുടെ രാജ്യം മുന്‍പ് മൊബൈല്‍ ഫോണുകള്‍ ഇറക്കുമതി ചെയ്തിരുന്നു. അതേ സമയം ഇപ്പോള്‍ മൊബൈല്‍ ഫോണുകള്‍ കയറ്റുമതി ചെയ്യുകയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ചെലവിനെക്കുറിച്ച് […]
അഭിഭാഷകരുടെ ഹർജി തള്ളിയതിനെ തുടർന്ന് വിക്ടോറിയ ഗൗരി മദ്രാസ് ഹൈക്കോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു.
മദ്രാസ് ഹൈക്കോടതിയിലെ അഡീഷണൽ ജഡ്ജിയായി അഭിഭാഷകയായ എൽസി വിക്ടോറിയ ഗൗരി ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തന്നെ ഹൈക്കോടതിയിലേക്ക് ഉയർത്തിയ കൊളീജിയത്തിന്റെ ശിപാർശ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. മദ്രാസ് ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് ടി രാജ ഗൗരിക്കും മറ്റ് നാല് പേർക്കും സത്യവാചകം ചൊല്ലിക്കൊടുത്തു. ഗൗരിയുടെ സത്യപ്രതിജ്ഞ രാവിലെ 10.35ന് നടക്കാനിരിക്കെ ഗൗരിയുടെ നിയമനത്തിനെതിരായ ഹർജികളിൽ വാദം കേൾക്കുന്നത് സുപ്രീംകോടതി മാറ്റിവെച്ചിരുന്നു. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബിആർ ഗവായ് എന്നിവരടങ്ങിയ […]