അമൃത്സര്‍ . പഞ്ചാബിലെ അമൃത്സറിലെ പഞ്ചാബ് നാഷണല്‍ ബാങ്ക് (പിഎന്‍ബി) ശാഖയില്‍ നിന്ന് ആയുധധാരികളായ രണ്ട് പേര് 22 ലക്ഷം രൂപ കൊള്ളയടിച്ചു. വ്യാഴാഴ്ചയാണ് സംഭവം. പോലീസ് പറയുന്നതനുസരിച്ച്, മുഖം മറച്ച ആയുധധാരിയായ ഒരാള്‍ ബാങ്കില്‍ പ്രവേശിച്ച് കാഷ്യര്‍ക്ക് നേരെ പിസ്റ്റള്‍ ചൂണ്ടി, ഇയാളുടെ കൂട്ടാളി സ്കൂട്ടറില്‍ പുറത്ത് കാത്തുനില്ക്കുകയായിരുന്നു. സംഭവം നടന്ന് മിനിറ്റുകള്‍ക്കകം പ്രതി രക്ഷപ്പെട്ടതായും പോലീസ് കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്.
ചില്ലറ വ്യാപാരിക്ക് ന്യായമായ കാരണമില്ലെങ്കിൽ മൊബൈൽ നമ്പർ നൽകരുത്: രാജീവ് ചന്ദ്രശേഖർ
ന്യൂഡൽഹി . ന്യായമായ കാരണം വ്യക്തമാക്കിയില്ലെങ്കിൽ കടകളിൽ സാധനം വാങ്ങുമ്പോൾ മൊബൈൽ നമ്പർ നൽകേണ്ടതില്ലെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. ഡിജിറ്റൽ വ്യക്തിവിവര സുരക്ഷാ ബിൽ നിയമമാകുന്നതോടെ വ്യക്തിഗത വിവരങ്ങളുടെ ദുരുപയോഗം അവസാനിക്കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ഡൽഹി വിമാനത്താവളത്തിനുള്ളിലെ കടയിൽനിന്ന് ച്യൂയിങ് ഗം വാങ്ങിയപ്പോൾ കടക്കാരൻ മൊബൈൽ നമ്പർ ആവശ്യപ്പെട്ടത് സംബന്ധിച്ച് പൊതുജനാരോഗ്യ ആക്ടിവിസ്റ്റ് ദിനേശ് എസ്. ഠാക്കൂർ ട്വീറ്റ് ചെയ്തതിനായിരുന്നു. സുരക്ഷാ കാരണങ്ങളാൽ മൊബൈൽ നമ്പർ വേണമെന്നായിരുന്നു ദിനേശിനോട് കടയുടെ മാനേജർ പറഞ്ഞത്. […]
ഇന്ത്യയില്‍ ബിബിസി ഡോക്യുമെന്ററി നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി
ദില്ലി: ഇന്ത്യയില്‍ ബിബിസി ഡോക്യുമെന്ററി നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി. ഹിന്ദു സേന നേതാവ് വിഷ്ണു ഗുപ്ത നല്കിയ ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ഡോക്യുമെന്ററി 2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ആരോപണങ്ങളും ഉള്ളതാണ് ബിബിസി ഡോക്യുമെന്റ്. ഹര്‍ജി സ്വീകരിക്കേണ്ട സാഹചര്യമില്ലെന്നും കോടതിയുടെ സമയം പാഴാക്കരുതെന്നും ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ബിബിസി ഇന്ത്യയുടെ പ്രതിച്ഛായയെ ബോധപൂര്‍വം അപകീര്‍ത്തിപ്പെടുത്തുകയാണെന്നും ഡോക്യുമെന്ററിക്ക് പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കണമെന്നും […]
ഭൂകമ്പത്തിൽ തകർന്ന തുർക്കിക്കും സിറിയയ്ക്കും ഇന്ത്യയുടെ സഹായം
ന്യൂഡൽഹി ∙ ഭൂകമ്പത്തിൽ തകർന്ന തുർക്കിക്കും സിറിയയ്ക്കും ഇന്ത്യയുടെ ഭാഗത്തുനിന്ന് സഹായം. മരുന്നുകൾ, രക്ഷാപ്രവർത്തനത്തിനും പരിചരണത്തിനും ആവശ്യമായ സാമഗ്രികൾ എന്നിവയുമായാണ് കരസേന, ദേശീയ ദുരന്തനിവാരണസേന സംഘങ്ങൾ എത്തിയത്. പരുക്കേറ്റവർക്ക് വൈദ്യപരിചരണം ലഭ്യമാക്കുകയാണ് ദൗത്യം. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ രക്ഷിക്കാൻ 101 അംഗ ദുരന്തനിവാരണസേനയെയാണ് ഇന്ത്യ തുർക്കിയിലേക്കയച്ചത്. അതിനൊപ്പം അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ കണ്ടെത്താൻ വൈദഗ്ധ്യമുള്ള നായ്ക്കളും. ഇതിനെല്ലാം പിന്നാലെ 99 പേരടങ്ങുന്ന കരസേനാ പാരാ മെഡിക് സംഘവും തുർക്കിയിലെത്തി. വെന്റിലേറ്ററുകൾ, എക്സ്റേ യന്ത്രങ്ങൾ, ഓക്സിജൻ പ്ലാന്റ് എന്നിവ സജ്ജമാക്കും
അഭിഭാഷകനും മുൻ നിയമമന്ത്രിയുമായ ശാന്തി ഭൂഷൺ അന്തരിച്ചു
ന്യൂഡൽഹി ∙ മുൻ കേന്ദ്ര നിയമമന്ത്രിയും പ്രമുഖ അഭിഭാഷകനുമായ ശാന്തി ഭൂഷൺ (97) അന്തരിച്ചു. ഇന്നലെ രാത്രി ഏഴിന് ഡൽഹിയിലെ വസതിയിൽവെച്ചായിരുന്നു അന്ത്യം. അടിയന്തരാവസ്ഥയ്ക്ക് ശേഷം അധികാരത്തിലെത്തിയ മൊറാർജി ദേശായിയുടെ നേതൃത്വത്തിലുള്ള ജനത സർക്കാരിൽ നിയമ മന്ത്രിയായിരുന്നു അദ്ദേഹം. 1925 നവംബർ 11ന് ഉത്തർപ്രദേശിലെ ബിജ്നോറിൽ ജനിച്ച അദ്ദേഹം സംഘടനാ കോൺഗ്രസിലൂടെയാണ് രാഷ്ട്രീയത്തിലെത്തിയത്. പ്രധാനമന്ത്രിയായിരിക്കെ ഇന്ദിര ഗാന്ധിയുടെ തിരഞ്ഞെടുപ്പ് അലഹാബാദ് ഹൈക്കോടതി അസാധുവാക്കിയ പ്രശസ്തമായ കേസിൽ, വാദിയായിരുന്ന രാജ് നാരായന് വേണ്ടി ഹാജരായത് ശാന്തി ഭൂഷണായിരുന്നു. ഇത് […]
പാർലമെന്റിന്റെ ബജറ്റ് സമ്മേളനം ഇന്ന് മുതൽ
ന്യൂഡൽഹി ∙ പാർലമെന്റിന്റെ ബജറ്റ് സമ്മേളനം ഇന്നാരംഭിക്കും. രാഷ്ട്രപതി ദ്രൗപദി മുർമുവാണ് ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നത്. സമ്മേളനത്തിന്റെ ആദ്യഘട്ടം നടക്കുന്നത് പഴയ പാർലമെന്റ് മന്ദിരത്തിലും, മാർച്ചിൽ ആരംഭിക്കുന്ന രണ്ടാംഘട്ട സമ്മേളനം പുതിയ പാർലമെന്റ് മന്ദിരത്തിലുമാണ് നടത്തുന്നത്.ദ്രൗപദി മുർമു രാഷ്ട്രപതിയായി ചുമതലയേറ്റ ശേഷം ആദ്യമായാണ് സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നത്. സാമ്പത്തിക സർവേ ഇന്ന് പാർലമെന്റിൽ വയ്ക്കും. ബജറ്റ് നാളെ രാവിലെ 11ന് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കും. ജനുവരി 31 മുതൽ ഫെബ്രുവരി 14 […]