ന്യൂഡൽഹി ∙ മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും സാമ്പത്തിക ക്രമക്കേട് കേസിൽ കഴിഞ്ഞ മേയ് മുതൽ തിഹാർ ജയിലിൽ കഴിയുന്ന മന്ത്രി സത്യേന്ദർ ജെയിനും രാജിവച്ചു. സിസോദിയയുടെ ജാമ്യാപേക്ഷ പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചതിന് പിന്നാലെയാണ് ഇരുവരുടെയും രാജി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ അംഗീകരിച്ചത്. മദ്യനയക്കേസിൽ സിസോദിയയെ ഞായറാഴ്ചയാണ് സിബിഐ അറസ്റ്റ് ചെയ്തത്. കടലാസ് കമ്പനികളുടെ പേരിൽ 4.63 കോടി രൂപയുടെ തിരിമറി നടത്തിയെന്ന് ആരോപിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ആണ് ജെയിനിനെ […]
ഉയർന്ന പിഎഫ് പെൻഷന്; ഓപ്ഷൻ നൽകാനുള്ള ലിങ്ക് പുറത്തുവിട്ട് ഇപിഎഫ്ഒ.
ന്യൂഡൽഹി ∙ ശമ്പളത്തിന് ആനുപാതികമായി ഉയർന്ന പിഎഫ് പെൻഷന് ഉറപ്പാക്കുന്നതിനായി ഓപ്ഷൻ നൽകാനുള്ള ലിങ്ക് പുറത്തുവിട്ട് ഇപിഎഫ്ഒ. മാർച്ച് 3വരെ അപേക്ഷിക്കാം. ഓപ്ഷൻ നൽകാനുള്ള നടപടിക്രമങ്ങൾ വൈകിയതിനാൽ അപേക്ഷിക്കാനുള്ള സമയപരിധി നീട്ടികിട്ടുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാർ. ജോലി ചെയ്ത സ്ഥാപനങ്ങളുമായി ചേർന്ന് ആർക്കൊക്കെ സംയുക്ത ഓപ്ഷൻ നൽകാമെന്നത് സംബന്ധിച്ച വ്യവസ്ഥകളിൽ ഉൾപ്പെടുന്നത്, 2014 സെപ്റ്റംബർ ഒന്നിന് മുൻപ് സർവീസിലുണ്ടായിരുന്നവരും പിന്നീട് വിരമിച്ചവരോ ഇപ്പോഴും സർവീസിൽ തുടരുന്നവരോ ആയിരിക്കണം. ഇപിഎഫ് സ്കീമിലെ 26(6) പ്രകാരം അതാത് സമയത്ത് ബാധകമായിരുന്ന പരിധിയായ […]
അഗ്നിപഥ് പദ്ധതി ശരിവെച്ച് ഡല്‍ഹി ഹൈക്കോടതി
ഡല്‍ഹി . അഗ്നിപഥ് പദ്ധതി ശരിവെച്ച് ഡല്‍ഹി ഹൈക്കോടതി വിധി പുറപ്പെടുവിച്ചു. പദ്ധതിയില്‍ ഇപ്പോള്‍ ഇടപെടേണ്ട സാഹചര്യമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പദ്ധതിക്കെതിരായുള്ള എല്ലാ ഹര്‍ജികളും കോടതി തള്ളി. രാജ്യ താല്പര്യം ലക്ഷ്യംവെച്ചാണ് പദ്ധതിയെന്ന് ഡല്‍ഹി ഹൈക്കോടതി വ്യക്തമാക്കി. സൈന്യത്തെ നവീകരിക്കാനാണ് പദ്ധതിയെന്ന് വ്യക്തമാക്കിയ കോടതി, അഗ്നിപഥിലേക്കുള്ള റിക്രൂട്ട്മെന്റ് നിര്‍ത്തി വെച്ചതിനെതിരായ ഹര്‍ജിയും തള്ളി. ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മയും ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദുമടങ്ങുന്ന ഡിവിഷന് ബെഞ്ചാണ് വിധി പറഞ്ഞത്. കേന്ദ്രസര്‍ക്കാര്‍ 2022 ജൂണ്‍ […]
സിദ്ദു മൂസേവാല കൊലക്കേസിലെ രണ്ട് പ്രതികള്‍ ജയിലില്‍ കൊല്ലപ്പെട്ടു
ഗായകന് സിദ്ദു മൂസേവാലയെ കൊലപ്പെടുത്തിയ കേസിലെ രണ്ട് പ്രതികള്‍ പഞ്ചാബിലെ ജയിലില്‍ കൊല്ലപ്പെട്ടു. ഗുണ്ടാത്തലവന് മന്മോഹന് സിങ് മോഹന, മന്ദീപ് സിങ് തൂഫാന് എന്നിവരാണ് കൊല്ലപ്പെട്ടത്. പഞ്ചാബ് ജയിലിലെ തടവുകാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിലാണ് ഇരുവരും കൊല്ലപ്പെട്ടത്. ഒരു തടവുകാരന് പരുക്കുണ്ട്. 2022 മെയ് 29നാണ് സിദ്ദു മൂസേവാല വെടിയേറ്റ് മരിച്ചത്. എഎപി സര്‍ക്കാര്‍ സുരക്ഷ പിന്‍വലിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന് നേരെ ആക്രമണമുണ്ടായത്. കൊലപാതകത്തിന് പിന്നാലെ പഞ്ചാബ് സര്‍ക്കാരിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. ഇരുപത്തിയെട്ടുകാരനായിരുന്ന മൂസേവാല പഞ്ചാബ് റാപ് […]
അദാനി വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ രാജ്യവ്യാപക പ്രക്ഷോഭത്തിലേക്ക് കടന്ന് കോൺഗ്രസ്
റായ്പുർ ∙ അദാനി വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ രാജ്യവ്യാപക പ്രക്ഷോഭത്തിലേക്ക് കോൺഗ്രസ് കടക്കുന്നു. രാഹുൽ ഗാന്ധി, കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെഎന്നിവരടക്കമുള്ള നേതാക്കൾ സമരങ്ങൾക്ക് നേതൃത്വം നൽകും. 3 മാസം നീളുന്ന രാജ്യവ്യാപക പ്രക്ഷോഭം കോൺഗ്രസ് നടത്തുമെന്ന് സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പറഞ്ഞു. പാർലമെന്റ് സമ്മേളനം ആരംഭിക്കുന്ന മാർച്ച് 13ന് എല്ലാ സംസ്ഥാനങ്ങളിലും രാജ്ഭവൻ മാർച്ച് നടത്തും. മാർച്ച് അവസാനം ജില്ലാ തലങ്ങളിലും ഏപ്രിൽ ആദ്യവാരം സംസ്ഥാന തലസ്ഥാനങ്ങളിലും പ്രതിഷേധ റാലികൾ സംഘടിപ്പിക്കും. മാർച്ച് 6 […]
കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.
വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ പണം എടിഎമ്മില്‍ എന്നപോലെ കോണ്‍ഗ്രസ് നേതാക്കള്‍ ദില്ലിയിലേക്ക് കടത്തിക്കൊണ്ടുപോയെന്ന് മോദി വിമര്‍ശിച്ചു. കോണ്‍ഗ്രസിന്റെ കാലത്തെ അഴിമതി ഇല്ലാതാക്കാന്‍ ബിജെപിക്ക് കഴിഞ്ഞുവെന്നും, സര്‍ക്കാര്‍ പദ്ധതികളുടെ പണം ജനങ്ങളിലേക്ക് നേരിട്ട് എത്തിക്കാന്‍ ബിജെപിക്ക് സാധിച്ചുവെന്നും മോദി പറഞ്ഞു. നാഗാലാന്‍ഡ് തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ബിജെപിയുടെ കാലത്ത് ഒരു പൈസ പോലും പുറത്തു പോയില്ല. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ ബിജെപിക്ക് അഷ്ട ലക്ഷമിയെ പോലെയാണ്. വടക്കന്‍ സംസ്ഥാനങ്ങളോട് മുന്‍പുണ്ടായിരുന്ന കാഴ്ചപ്പാട് തന്നെ ബിജെപിയുടെ കാലത്ത് മാറിയെന്നും […]
ആന്ധ്രാപ്രദേശിന്റെ പുതിയ ഗവര്‍ണറായി ജസ്റ്റിസ് എസ് അബ്ദുള്‍ നസീര്‍ സത്യപ്രതിജ്ഞ ചെയ്തു.
ആന്ധ്രാപ്രദേശ് . ജസ്റ്റിസ് എസ് അബ്ദുള്‍ നസീര്‍ ആന്ധ്രാപ്രദേശിന്റെ പുതിയ ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്തു. ഹൈക്കോടതി ചീഫ് ജസ്റ്റിസ് സി.ജെ പ്രശാന്ത് കുമാര്‍ മിശ്ര ജസ്റ്റിസ് അബ്ദുള്‍ നസീറിന് സത്യവാചകം ചൊല്ലിക്കൊടുത്തു. വിജയവാഡ രാജ്ഭവനിലാണ് പരിപാടി നടന്നത്. സംസ്ഥാന വിഭജനത്തിന് ശേഷം ചുമതലയേല്‍ക്കുന്ന മൂന്നാമത്തെ ഗവര്‍ണറാണ് അബ്ദുള്‍ നസീര്‍. കര്‍ണാടക സ്വദേശിയായ അബ്ദുള്‍ നസീര്‍ സുപ്രീം കോടതി ജഡ്ജിയായി കഴിഞ്ഞ മാസമാണ് വിരമിച്ചത്. ഹൈക്കോടതി ചീഫ് ജസ്റ്റിസായി പ്രവര്‍ത്തിക്കാതെ നേരിട്ട് രാജ്യത്തെ പരമോന്നത കോടതിയിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുന്ന […]
ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി കൗണ്‍സിലര്‍ പവന് സെഹ്രാവത് ബിജെപിയില്‍ ചേര്‍ന്നു
ഡല്‍ഹി . ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി കൗണ്‍സിലര്‍ ബിജെപിയില്‍ ചേര്‍ന്നു. പവന് സെഹ്രാവത് ആണ് ബിജെപിയില്‍ ചേര്‍ന്നത്. ബവാന വാര്‍ഡ് കൗണ്‍സിലര്‍ ആണ് സെഹ്രാവത്. മുനിസിപ്പല്‍ കോര്പ്പറേഷന് ഓഫ് ഡല്‍ഹി(എം.സി.ഡി) സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗം തെരഞ്ഞെടുപ്പിന് മുമ്പാണ് പ്രഖ്യാപനം. പാര്‍ട്ടി വിട്ടതിന് പിന്നാലെ എ.എ.പിയ്ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് അദ്ദേഹം നടത്തിയത്. എം.സി.ഡി ഹൗസില്‍ ബഹളം ഉണ്ടാക്കാന്‍ എ.എ.പി സമ്മര്‍ദം ചെലുത്തുന്നുവെന്നായിരുന്നു സെഹ്രാവത്തിന്റെ ആരോപണം. ആം ആദ്മി രാഷ്ട്രീയം തന്നെ ശ്വാസം മുട്ടിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപി […]
അമൃത്സറിൽ സംഘര്‍ഷം; പഞ്ചാബ് പോലീസിന് സുരക്ഷ ശക്തമാക്കി
അമൃത്സർ ∙ ഖാലിസ്ഥാൻ അനുകൂല സംഘടന ‘വാരിസ് പഞ്ചാബ് ദേ’ നടത്തിയ മാര്‍ച്ച് അക്രമാസക്തമായ പശ്ചാത്തലത്തില്‍ സുരക്ഷ ശക്തമാക്കി. അജ്നാല പോലീസ് സ്റ്റേഷന് പരിസരത്ത് കനത്ത പോലീസ് സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. സംഘടനാനേതാവ് അമൃത്പാല്‍ സിങ്ങിന്റെ അനുയായി ലവ്പ്രീത് സിങ്ങിനെ അറസ്റ്റ് ചെയ്തതിലുള്ള പ്രതിഷേധ പ്രകടനമാണ് വന്‍ സംഘര്‍ഷത്തില്‍ കലാശിച്ചത്. ആക്രമണത്തിൽ ആറ് പോലീസുകാർക്ക് പരുക്കേറ്റു. ലവ്പ്രീതിനെ മോചിപ്പിക്കുമെന്ന ഉറപ്പുകിട്ടിയതിന് ശേഷമാണ് സംഘം സമീപത്തെ ഗുരുദ്വാരയിലേക്ക് പിൻവാങ്ങിയത്. അക്രമം നിയന്ത്രിക്കുന്നതില്‍ പഞ്ചാബ് പോലീസിന് വീഴ്ചപറ്റിയെന്ന വിമര്‍ശനം ശക്തമാണ്. […]
WPL-ൽ RCB യുടെ മെന്ററായി സാനിയ മിർസയെ തിരഞ്ഞെടുത്തു
വനിതാ പ്രീമിയർ ലീഗിന്റെ (ഡബ്ല്യുപിഎൽ) ടീമിന്റെ മെന്ററായി സാനിയ മിർസയെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ (ആർസിബി) നിയമിച്ചു. മാർച്ച് അഞ്ചിന് ഡൽഹി ക്യാപിറ്റൽസിനെതിരെയാണ് ആർസിബിയുടെ പ്രചാരണം.ആറ് ഗ്രാൻഡ്സ്ലാമുകൾ നേടിയിട്ടുള്ള മിർസ 2023ലെ ഓസ്ട്രേലിയൻ ഓപ്പണിലാണ് തന്റെ അവസാന പ്രധാന ടൂർണമെന്റ് കളിച്ചത്. രോഹൻ ബൊപ്പണ്ണയ്ക്കൊപ്പം മിക്സഡ് ഡബിൾസിൽ റണ്ണേഴ്സ് അപ്പായിരുന്നു. ആർസിബി വനിതാ ടീം മെന്റർ എന്ന നിലയിലുള്ള തന്റെ പുതിയ റോളിനെക്കുറിച്ച് മിർസ പറഞ്ഞു: “ആർസിബി വനിതാ ടീമിൽ ഒരു മെന്ററായി ചേരാൻ കഴിഞ്ഞതിൽ എനിക്ക് […]