ന്യൂഡൽഹി ∙ ശമ്പളത്തിന് ആനുപാതികമായി ഉയർന്ന പിഎഫ് പെൻഷന്‍ ഉറപ്പാക്കുന്നതിനായി ഓപ്ഷൻ നൽകാനുള്ള ലിങ്ക് പുറത്തുവിട്ട് ഇപിഎഫ്ഒ. മാർച്ച് 3വരെ അപേക്ഷിക്കാം. ഓപ്ഷൻ നൽകാനുള്ള നടപടിക്രമങ്ങൾ വൈകിയതിനാൽ അപേക്ഷിക്കാനുള്ള സമയപരിധി നീട്ടികിട്ടുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാർ. ജോലി ചെയ്ത സ്ഥാപനങ്ങളുമായി ചേർന്ന് ആർക്കൊക്കെ സംയുക്ത ഓപ്ഷൻ നൽകാമെന്നത് സംബന്ധിച്ച വ്യവസ്ഥകളിൽ ഉൾപ്പെടുന്നത്, 2014 സെപ്റ്റംബർ ഒന്നിന് മുൻപ് സർവീസിലുണ്ടായിരുന്നവരും പിന്നീട് വിരമിച്ചവരോ ഇപ്പോഴും സർവീസിൽ തുടരുന്നവരോ ആയിരിക്കണം. ഇപിഎഫ് സ്കീമിലെ 26(6) പ്രകാരം അതാത് സമയത്ത് ബാധകമായിരുന്ന പരിധിയായ […]