ന്യൂഡൽഹി / മുംബൈ ∙ ബിബിസി ഓഫീസുകളിലെ ആദായനികുതി വകുപ്പിന്റെ പരിശോധന രണ്ടാം ദിവസം രാത്രിയും തുടർന്നു. സാമ്പത്തിക ഇടപാട് രേഖകളുടെ പകർപ്പുകൾ ഉദ്യോഗസ്ഥർ ശേഖരിച്ചു. ചൊവ്വാഴ്ച രാത്രി മാധ്യമപ്രവർത്തകരെ വീട്ടിൽ പോകാൻ അനുവദിച്ചെങ്കിലും ധനകാര്യ വിഭാഗം ജീവനക്കാരോട് ഓഫീസിൽ തുടരാൻ ആവശ്യപ്പെട്ടു. ഓഫീസിൽ നിർബന്ധമായും എത്തേണ്ടതില്ലാത്ത ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാൻ നിർദേശം നൽകി. ഇന്ത്യയിൽ ബിബിസിയുടെ ഘടന, പ്രവർത്തനം തുടങ്ങിയവ സംബന്ധിച്ച ചോദ്യങ്ങൾക്ക് വിശദമായ മറുപടി നൽകണമെന്ന് ബിബിസി വേൾഡ് സർവീസ് ഡയറക്ടർ ലിലെയ്ൻ […]