ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ടെക്നോളജി ഡൽഹി ആർക്കിടെക്റ്റ്, ഫയർ ഓഫീസർ തുടങ്ങി 26 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ നടപടികൾ പുരോഗമിക്കുന്നു, നിശ്ചിത മാതൃകയിലുള്ള അപേക്ഷാ ഫോറം സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 3 ആണ്. കൂടുതൽ അനുബന്ധ വിശദാംശങ്ങൾക്ക് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ടെക്നോളജി ഡൽഹിയുടെ ഔദ്യോഗിക സൈറ്റായ https://home.iitd.ac.in/ -ൽ പരിശോധിക്കാവുന്നതാണ്. ഐഐടി ഡൽഹി റിക്രൂട്ട്മെന്റ് ഒഴിവുകളുടെ വിശദാംശങ്ങൾ: ആർക്കിടെക്റ്റ്, ഹോർട്ടികൾച്ചർ ഓഫീസർ, ഫയർ ഓഫീസർ, സേഫ്റ്റി ഓഫീസർ, മെഡിക്കൽ ഓഫീസർ (ഡെന്റൽ), ഹിന്ദി ഓഫീസർ, ട്രെയിനിംഗ് […]
ബോംബെ ഐഐടി വിദ്യാർഥിയുടെ മരണം ജാതി അധിക്ഷേപത്തെത്തുടർന്നാണെന്ന് ആവർത്തിച്ച് കുടുംബം
മുംബൈ ∙ ബോംബെ ഐഐടി ഹോസ്റ്റൽ കെട്ടിടത്തിൽനിന്ന് ഒന്നാംവർഷ എൻജിനീയറിങ് വിദ്യാർഥി ദർശൻ സോളങ്കി ചാടിമരിച്ചത് സഹവിദ്യാർഥികളുടെ ജാതി അധിക്ഷേപത്തെത്തുടർന്നാണെന്ന് ആവർത്തിച്ച് കുടുംബം. അഹമ്മദാബാദ് സ്വദേശി ദർശൻ സോളങ്കിയാണ് ഞായറാഴ്ച ഏഴാം നിലയിൽ നിന്ന് ചാടിമരിച്ചത്. ജാതി അധിക്ഷേപം ഐഐടി അധികൃതർ നിഷേധിച്ചെങ്കിലും സോളങ്കിയുടെ സഹോദരി അടക്കമുള്ള കുടുംബാംഗങ്ങൾ ആരോപണത്തിൽ ഉറച്ചുനിൽക്കുന്നു. സഹവിദ്യാർഥികളിൽനിന്ന് വലിയ തോതിൽ വിവേചനം നേരിടുന്നതായും താൻ പട്ടികവർഗക്കാരനാണെന്ന് തിരിച്ചറിഞ്ഞതിന് പിന്നാലെയാണ് അവഹേളനം തുടങ്ങിയതെന്നും കഴിഞ്ഞമാസം വീട്ടിൽ വന്നപ്പോൾ സോളങ്കി മാതാപിതാക്കളോട് പറഞ്ഞിരുന്നതായി സഹോദരി […]