ദില്ലി . ഹിന്റന്‍ബര്‍ഗ് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് സുപ്രീം കോടതി അന്വേഷണത്തിന് ഉത്തരവിട്ടു. ഒപി ഭട്ട്, ജസ്റ്റിസ് ദേവ്‌ധര്‍, കെവി കാമത്ത്, നന്ദന്‍ നിലേകനി എന്നിവരടങ്ങിയ അഞ്ചംഗ അന്വേഷണ സമിതിയെ നിയോഗിച്ചു. മുന്‍ ജഡ്ജി അഭയ് മനോഹര്‍ സപ്രെയാണ് ഇവരെ നയിക്കുക. സമിതിയില്‍ ഇന്‍ഫോസിസ് മുന്‍ സി ഇ ഒ നന്ദന്‍ നിലേകനിയെ കൂടി സുപ്രീം കോടതി ഉള്‍പ്പെടുത്തിയിട്ടുണ്ട്. സെബി അന്വേഷണം 2 മാസത്തിനകം പൂര്‍ത്തിയാക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് സുപ്രീം കോടതി സമിതിക്ക് കൈമാറുകയും വേണം. […]