ബ്രസീലിലെ യാനോമാമി പ്രദേശത്ത് മെഡിക്കൽ എമർജൻസി പ്രഖ്യാപിച്ച് ആരോ​ഗ്യ മന്ത്രാലയം. വെനസ്വേലയുടെ അതിർത്തിയിലുള്ള ഏറ്റവും വലിയ തദ്ദേശീയ പ്രദേശമാണ് യാനോമാമി. പോഷകാഹാരക്കുറവ്, അനധികൃത സ്വർണഖനനവുമായി ബന്ധപ്പെട്ടുണ്ടാകുന്ന രോ​ഗങ്ങൾ എന്നിവ കാരണം കുട്ടികൾ മരിക്കുന്നതിനെ തുടർ‌ന്നാണ് ഇപ്പോൾ ആരോ​ഗ്യ മന്ത്രാലയം ഇവിടെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. 570 യാനോമാമി കുട്ടികളാണ് ഇവിടെ മരിച്ചത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അതിലേറെയും ഭേദമാക്കാവുന്ന അസുഖങ്ങളായിരുന്നു കുട്ടികൾക്ക് ബാധിച്ചത്. ഏറെ കുട്ടികളെയും ബാധിച്ചത് പോഷകാഹാരക്കുറവാണ്. കൂടാതെ, മലേറിയ, വയറിളക്കം, ഇവിടുത്തെ സ്വർണഖനിയിൽ ഉപയോ​ഗിക്കുന്ന മെർക്കുറി […]