നിയമസഭയുടെ ബജറ്റ് സമ്മേളനം ഇന്ന് ആരംഭിക്കുമ്പോൾ സംസ്ഥാന ധനമന്ത്രി കെ എൻ ബാലഗോപാൽ ബജറ്റ് അവതരിപ്പിക്കുന്നു. 2023-24 സാമ്പത്തിക വർഷത്തേക്കുള്ള സംസ്ഥാന ബജറ്റിൽ വിലക്കയറ്റം നേരിടാൻ ബാലഗോപാൽ 2,000 കോടി രൂപ അനുവദിച്ചു. കേരളം വളർച്ചയുടെ സമൃദ്ധിയുടെയും പാതയിലേക്ക് തിരിച്ചെത്തി. സംസ്ഥാനം കൊവിഡ് വെല്ലുവിളികളെ ധീരമായി അതിജീവിച്ചെന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.
പോഷകാഹാരക്കുറവ് കൊണ്ട് കുട്ടികൾ മരിക്കുന്നു,
ബ്രസീലിലെ യാനോമാമി പ്രദേശത്ത് മെഡിക്കൽ എമർജൻസി പ്രഖ്യാപിച്ച് ആരോഗ്യ മന്ത്രാലയം. വെനസ്വേലയുടെ അതിർത്തിയിലുള്ള ഏറ്റവും വലിയ തദ്ദേശീയ പ്രദേശമാണ് യാനോമാമി. പോഷകാഹാരക്കുറവ്, അനധികൃത സ്വർണഖനനവുമായി ബന്ധപ്പെട്ടുണ്ടാകുന്ന രോഗങ്ങൾ എന്നിവ കാരണം കുട്ടികൾ മരിക്കുന്നതിനെ തുടർന്നാണ് ഇപ്പോൾ ആരോഗ്യ മന്ത്രാലയം ഇവിടെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. 570 യാനോമാമി കുട്ടികളാണ് ഇവിടെ മരിച്ചത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അതിലേറെയും ഭേദമാക്കാവുന്ന അസുഖങ്ങളായിരുന്നു കുട്ടികൾക്ക് ബാധിച്ചത്. ഏറെ കുട്ടികളെയും ബാധിച്ചത് പോഷകാഹാരക്കുറവാണ്. കൂടാതെ, മലേറിയ, വയറിളക്കം, ഇവിടുത്തെ സ്വർണഖനിയിൽ ഉപയോഗിക്കുന്ന മെർക്കുറി […]