തിരുവനന്തപുരം ∙ ഹോട്ടലുകൾ, റസ്റ്ററന്റുകൾ, ബേക്കറികൾ എന്നിവിടങ്ങളിൽ ഭക്ഷ്യസാധനങ്ങൾ തയാറാക്കുന്നവരും വിതരണം ചെയ്യുന്നവരും ഹെൽത്ത് കാർഡ് എടുക്കുന്നതിനുള്ള സമയപരിധി ഇന്ന് അവസാനിക്കും. നാളെ മുതൽ ഉദ്യോഗസ്ഥർ വ്യാപകമായി കടകൾ പരിശോധിക്കും. ഹെൽത്ത് കാർഡ് ഇല്ലെങ്കിൽ കടകൾ പൂട്ടുമെന്നും, പിന്നീട് കാർഡ് എടുത്തെന്ന് ഉറപ്പാക്കിയശേഷമേ തുറക്കാൻ അനുമതി നൽകൂ. ഇതിന് ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ അനുമതിയും വേണം. സംസ്ഥാനത്തിന്റെ പലഭാഗത്തും ഭക്ഷ്യവിഷബാധ തുടർച്ചയായി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് ഹെൽത്ത് കാർഡ് നിർബന്ധമാക്കിയത്. ഹെൽത്ത് കാർഡിന്റെ കാലാവധി ഒരു വർഷമാണ്.