മദ്രാസ് ഹൈക്കോടതിയിലെ അഡീഷണൽ ജഡ്ജിയായി അഭിഭാഷകയായ എൽസി വിക്ടോറിയ ഗൗരി ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തന്നെ ഹൈക്കോടതിയിലേക്ക് ഉയർത്തിയ കൊളീജിയത്തിന്റെ ശിപാർശ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. മദ്രാസ് ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് ടി രാജ ഗൗരിക്കും മറ്റ് നാല് പേർക്കും സത്യവാചകം ചൊല്ലിക്കൊടുത്തു. ഗൗരിയുടെ സത്യപ്രതിജ്ഞ രാവിലെ 10.35ന് നടക്കാനിരിക്കെ ഗൗരിയുടെ നിയമനത്തിനെതിരായ ഹർജികളിൽ വാദം കേൾക്കുന്നത് സുപ്രീംകോടതി മാറ്റിവെച്ചിരുന്നു. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബിആർ ഗവായ് എന്നിവരടങ്ങിയ […]
സർക്കാർ ആശുപത്രികളിൽ രോഗികൾ കൂടുന്നുണ്ടെങ്കിലും 1200 ഡോക്ടർമാരുടെ തസ്തികയിൽ നിയമനം നടത്തിയിട്ടില്ല
തിരുവനന്തപുരം ∙ ഒന്നാം പിണറായി സർക്കാർ പ്രഖ്യാപിച്ച 1200 ഡോക്ടർ തസ്തികയിൽ ഒരാളുടെ പോലും നിയമനത്തിന് അനുമതിയായില്ല. രോഗികളുടെ എണ്ണം കൂടിവരുന്ന മെഡിക്കൽ കോളജുകളിൽ 800 ഡോക്ടർമാരുടെ കുറവുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. ജില്ലാ, താലൂക്ക് ആശുപത്രികളിലും സിഎച്ച്സികളിലുമായി 400 ഡോക്ടർമാരുടെ ഒഴിവുമുണ്ട്. തസ്തിക അനുവദിക്കുന്നതിലും നിയമനത്തിലും ധനവകുപ്പ് നിയന്ത്രണം ഏർപ്പെടുത്തിയതാണ് ഒഴിവ് നികത്തുന്നതിന് തടസ്സം.