വിശാഖപട്ടണത്ത് നിന്ന് ഹൈദരാബാദിലേക്ക് പോകുകയായിരുന്ന ഗോദാവരി എക്‌സ്പ്രസാണ് ബുധനാഴ്ച രാവിലെ ബിബിനഗറിന് സമീപം വച്ച്‌ പാളം തെറ്റിയത്. ആറ് കോച്ചുകള്‍ അപകട്തില്‍പ്പെട്ടതോടെ യാത്രക്കാര്‍ പരിഭ്രാന്തരായി. മുഴുവന്‍ യാത്രക്കാരെയും രക്ഷപെടുത്തി. റെയില്‍വേ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന തുടരുകയാണ്. ട്രെയിന്‍ പാളം തെറ്റിയതോടെ ഈ റൂട്ടിലെ നിരവധി ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. ഭുവനഗിരി, ബിബിനഗര്‍, ഘടകേസര്‍ തുടങ്ങി വിവിധയിടങ്ങളില്‍ ട്രെയിനുകള്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്.