അനു സിത്താര, അമിത് ചക്കാലക്കൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രമാണ് സന്തോഷം. ചിത്രത്തിലെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്തിറക്കി. കലാഭവൻ ഷാജോണിന്റെ ക്യാരക്ടർ പോസ്റ്ററാണ് പുറത്തിറക്കിയത്. സുരേഷ് കുമാർ എന്ന കഥാപാത്രത്തെയാണ് താരം സന്തോഷത്തിൽ അവതരിപ്പിക്കുന്നത്. അജിത് വി തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് സന്തോഷം. ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. ഒരു കുടുംബ ചിത്രമായിരിക്കും സന്തോഷം എന്നാണ് ട്രെയിലറിൽ നിന്ന് ലഭിക്കുന്ന സൂചന. കുടുംബ ബന്ധങ്ങളുടെ ആഴം പറയുന്ന ചിത്രമായിരിക്കുമിത്. ചിത്രത്തിൽ മല്ലിക സുകുമാരൻ, […]