2023 ലെ കേന്ദ്ര ബജറ്റിന് മുന്നോടിയായി അസറ്റ് മോണിറ്റൈസേഷനിലൂടെ 20,000 കോടി രൂപ സമരഹരിക്കാൻ വ്യോമയാന മന്ത്രാലയം. വ്യോമയാന മേഖലയിൽ കൂടുതൽ സ്വകാര്യ നിക്ഷേപം കൊണ്ടുവരാനാണ് ശ്രമം എന്നാണ് റിപ്പോർട്ട്. വരുന്ന ബജറ്റിൽ ഇതിനെക്കുറിച്ചുള്ള പ്രഖ്യാപനങ്ങൾ ഉണ്ടായേക്കും.റായ്പൂർ, ജയ്പൂർ, വിജയവാഡ, കൊൽക്കത്ത, ഇൻഡോർ എന്നിവയുൾപ്പെടെ 12 വിമാനത്താവളങ്ങളുടെ പട്ടിക സ്വകാര്യവൽക്കരണത്തിനായി തയ്യാറാക്കിയിട്ടുണ്ട്. വിമാനത്താവളങ്ങളുടെ സ്വകാര്യവൽക്കരണത്തിലൂടെ 8,000 കോടി രൂപയിലധികം വരുമാനമുണ്ടാക്കാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്.യാത്രക്കാരുടെ എണ്ണത്തിലും വിമാനങ്ങളുടെ എണ്ണത്തിലും വ്യോമയാന മേഖല കുതിച്ചുയരുകയാണ്. വിമാനത്താവളങ്ങളുടെ എണ്ണവും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഗോവയിലും […]