ഈസ്റ്റ് കോസ്റ്റിന്റെ ബാനറിൽ ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന കള്ളനും ഭഗവതിയും എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിൽ വിഷ്ണു ഉണ്ണികൃഷ്ണനാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അനുശ്രീയും ബംഗാളി നടി മോക്ഷയുമാണ് നായികമാർ. ഈ മാസം 31-നാണ് കള്ളനും ഭഗവതിയും തിയേറ്ററുകളിലെത്തുന്നത്. ഒരു യുവാവിൻ്റെ ജീവിതത്തിൽ അപ്രതീക്ഷിതമായി കടന്നു വരുന്ന സംഭവങ്ങൾ തികഞ്ഞ നർമ്മമുഹൂർത്തളിലൂടെ അവതരിപ്പിക്കുകയാണ് ചിത്രത്തിലൂടെ. സലിം കുമാർ, ജോണി ആന്റണി, പ്രേം കുമാർ, രാജേഷ് മാധവൻ, ശ്രീകാന്ത് മുരളി, ജയശങ്കർ,നോബി, ജയ്പ്രകാശ് […]
ഐഫോണിന്റെ സ്പെയർ പാർട്സ് ഓൺലൈനിൽ വിറ്റ രണ്ടുപേർ പിടിയിൽ.
മോഷ്ടിച്ച ഐഫോണുകളുടെ, പ്രത്യേകിച്ച് ഐഫോൺ 13, ഐഫോൺ 14 എന്നിവയുടെ സ്പെയർ പാർട്സ് ഓൺലൈനിൽ വിറ്റതിന് രണ്ട് പേരെ ആശ്രമം റോഡിൽ നിന്ന് സിറ്റി സൈബർ സെൽ ചൊവ്വാഴ്ച പിടികൂടി. അവരുടെ അടുത്തുനിന്നും വാങ്ങുന്നവർ സാധാരണയായി മൊബൈൽ റിപ്പയർ ഷോപ്പ് ഉടമകളായിരുന്നു. 2021 സെപ്തംബർ 21-ന് അഹമ്മദാബാദ് മിറർ, ഈ മോഷ്ടാക്കൾ എങ്ങനെയാണ് ഫോണുകൾ മോഷ്ടിച്ചതിന് ശേഷം സ്വിച്ച് ഓഫ് ചെയ്യുകയും മൊബൈൽ റിപ്പയർ ഷോപ്പുകളിൽ വിൽക്കുകയും ചെയ്യുന്ന ഒരു പുതിയ മോഡസ്-ഓപ്രെൻഡിയെ സ്വീകരിച്ചതെന്ന് റിപ്പോർട്ട് ചെയ്തു. […]
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ ഇടിവ് .ഒരു പവന് സ്വര്‍ണത്തിന് 640 രൂപയുടെ കുറവാണ് ഇന്ന് ഉണ്ടായത്. ഇതോടെ വിപണിയില്‍ ഒരു പവന് സ്വര്‍ണത്തിന്റെ വില 43360 രൂപയായി. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയിലുണ്ടായ വ്യത്യയങ്ങളാണ് സംസ്ഥാനത്ത് സ്വര്‍ണവില വില കുറയാന്‍ കാരണമായത്. ഇന്നലെ സ്വര്‍ണത്തിന് 160 രൂപ ഉയര്‍ന്ന പവന് 44000 രൂപയായിരുന്നു. സ്വിറ്റ്സര്‍ലന്റില്‍ സാമ്പത്തിക തകര്‍ച്ച നേരിടുന്ന ക്രെഡിറ്റ് സ്വിസ്സ് ബാങ്കിനെ ഏറ്റെടുക്കാന്‍ രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ യുബിഎസ് തയ്യാറായതോടെ യൂറോപ്യന്‍ ഓഹരികള്‍ നേട്ടത്തില്‍ വ്യാപാരം […]
2023 ലെ 6132 റിലീസുകളുടെ ആഗോള ലിസ്റ്റില്‍ ‘നന്‍പകല്‍’ അഞ്ചാമത്
2023 ല്‍ അന്തര്‍ദേശീയ തലത്തില്‍ ഇതുവരെയിറങ്ങിയ സിനിമകളില്‍ റേറ്റിംഗില്‍ മുന്നിലെത്തിയ 50 ചിത്രങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ടിരിക്കുകയാണ് ലെറ്റര്‍ബോക്സ്ഡ്. നിലവിലെ സ്റ്റാന്‍ഡിംഗ് അനുസരിച്ച് മലയാള ചിത്രം ‘നന്‍പകല്‍ നേരത്ത് മയക്കം’ അഞ്ചാം സ്ഥാനത്താണ് ഉള്ളത്. നവാഗതനായ ജിത്തു മാധവന്റെ സംവിധാനത്തിലെത്തിയ ഹൊറര്‍ കോമഡി ചിത്രം ‘രോമാഞ്ചം’, ജോജു ജോര്‍ജ് ഇരട്ട വേഷത്തിലെത്തിയ രോഹിത്ത് എം ജി കൃഷ്ണന് ചിത്രം ‘ഇരട്ട’ എന്നിവയാണ് ലെറ്റര്‍ബോക്സ്ഡ് ടോപ്പ് റേറ്റഡ് ലിസ്റ്റില്‍ ഇടംപിടിച്ചിരിക്കുന്ന മറ്റ് രണ്ട് ചിത്രങ്ങള്‍. ഇതില്‍ രോമാഞ്ചം 30-ാം സ്ഥാനത്തും […]
വീട്ടില്‍ MDMA-യും കഞ്ചാവും; വീട്ടമ്മ പിടിയില്‍, ഒന്നാംപ്രതി മകന്
എളങ്കുന്നപ്പുഴയില്‍ വീട്ടില്‍നിന്ന് കഞ്ചാവും രാസലഹരിയും പിടിച്ചെടുത്ത സംഭവത്തില്‍ വീട്ടമ്മ അറസ്റ്റില്‍. എളങ്കുന്നപ്പുഴ സ്വദേശിനി ഖലീലയെയാണ് എക്സൈസും കോസ്റ്റല്‍ പോലീസും നടത്തിയ പരിശോധനയില്‍ പിടികൂടിയത്. ലഹരിമരുന്ന് പിടിച്ചെടുത്ത കേസില്‍ ഇവര്‍ രണ്ടാംപ്രതിയാണെന്നും ഖലീലയുടെ മകന് രാഹുലാണ് കേസിലെ ഒന്നാംപ്രതിയെന്നും എക്സൈസ് പറഞ്ഞു. കുറ്റകൃത്യത്തിന് ഒത്താശ ചെയ്തതിനാണ് ഖലീലയെ കേസില്‍ പ്രതിയാക്കിയിട്ടുള്ളതെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. കഴിഞ്ഞദിവസം ഖലീലയുടെ വീട്ടില്‍ പോലീസും എക്സൈസും നടത്തിയ പരിശോധനയില്‍ 70 മില്ലിഗ്രാം എം.ഡി.എം.എയും അഞ്ച് ഗ്രാം കഞ്ചാവും പിടിച്ചെടുത്തിരുന്നു. ഖലീലയുടെ മകന് രാഹുല്‍ നേരത്തെയും […]
ആഗോള റിലീസിനൊരുങ്ങി പ്രഭാസിന്റെ ‘സലാർ’
കെജിഎഫ് സംവിധായകന് പ്രശാന്ത് നീലിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന പ്രഭാസ് ചിത്രം സലാര്‍ ഇംഗ്ളീഷിലും ഒരുങ്ങുന്നു. ഇന്ത്യന്‍ ഭാഷാ പതിപ്പുകള്‍ക്കൊപ്പം സലാറിന്റെ ഇംഗ്ലീഷ് മൊഴിമാറ്റ പതിപ്പും അണിയറയില്‍ തയ്യാറാവുകയാണെന്ന് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കെജിഎഫ്, കാന്താര തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മ്മാതാക്കളായ ഹൊംബാലെ ഫിലിംസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ പൃഥ്വിരാജ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വരദരാജ മന്നാര്‍ എന്നാണ് പൃഥ്വിരാജിന്റെ കഥാപാത്രത്തിന്റെ പേര്. ശ്രുതി ഹാസന്, ജഗപതി ബാബു, മധു […]
‘സൂരറൈ പോട്ര്’ ഹിന്ദി റീമേക്ക് റിലീസ് തീയതി പ്രഖ്യാപിച്ചു
സൂര്യയെ നായകനാക്കി സുധ കൊങ്കര ഒരുക്കിയ തമിഴ് ചിത്രം ‘സൂരറൈ പോട്ര്’ന്റെ ബോളിവുഡ് റീമേക്ക് റിലീസ് തീയതി പ്രഖ്യാപിച്ചു. അക്ഷയ് കുമാർ നായകനായി എത്തുന്ന ചിത്രം സെപ്റ്റംബർ 1 ന് തിയറ്ററുകളിൽ എത്തും. സുധ കൊങ്കര തന്നെയാണ് ബോളിവുഡിലും സംവിധാനം ചെയ്യുന്നത്. അപർണ ബാലമുരളി അവതരിപ്പിച്ച ബൊമ്മിയായി രാധിക മധൻ എത്തുന്നു. സൂര്യയുടെ നിർമാണക്കമ്പനിയായ 2 ഡി എന്റർടെയ്ൻമെന്റ്സും വിക്രം മൽഹോത്ര എന്റർടെയ്ൻമെന്റും ചേർന്നാണ് നിർമാണം. ചുരുങ്ങിയ ചിലവിൽ സാധാരണക്കാർക്കു കൂടി യാത്രചെയ്യാൻ കഴിയുന്ന എയർ ഡെക്കാൻ […]
ഐശ്വര്യ രജനീകാന്തിന്റെ വീട്ടിലെ ആഭരണമോഷണം; വീട്ടുജോലിക്കാരി അറസ്റ്റില്‍
ഐശ്വര്യ രജനീകാന്തിന്റെ വീട്ടിലെ 60 ലക്ഷം രൂപയോളം വിലവരുന്ന സ്വര്‍ണ-വജ്രാഭരണങ്ങള്‍ കവര്‍ന്ന കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഐശ്വര്യയുടെ വീട്ടുജോലിക്കാരിയായ ഈശ്വരിയാണ്(40) പിടിയിലായത്. ഈശ്വരിയുടെയും ഭര്‍ത്താവിന്റെയും ബാങ്ക് അക്കൗണ്ടുകളിലൂടെ ഇടയ്ക്കിടെ നടന്ന വന്‍ തുകയുടെ ഇടപാടുകളാണ് അന്വേഷണം ഇവരിലേക്കെത്തിച്ചത്. 2019 മുതല്‍ ആഭരണങ്ങള്‍ കുറേശ്ശെയായി മോഷ്ടിച്ചെന്നും 60 പവന് ആഭരണം പണമാക്കിമാറ്റിയെന്നും ഈശ്വരി പോലീസിനു മൊഴി നല്കി. ധനുഷിനൊപ്പം താമസിക്കുമ്പോള്‍ സെയ്ന്റ് മേരീസ് റോഡിലെ വീട്ടിലാണ് ലോക്കറിന്റെ താക്കോല്‍ വെച്ചിരുന്നത്. ധനുഷുമായുള്ള വിവാഹമോചനത്തിനുശേഷം രജനീകാന്തിന്റെ പോയസ് […]
സംസ്ഥാനത്ത് വീണ്ടും കോവിഡ് ; ഇന്നലെ സ്ഥിരീകരിച്ചത് 172 പേർക്ക്
സംസ്ഥാനത്ത് ഇന്നലെ 172 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 4.1 ശതമാനമാണ് ടി പി ആർ. ഇതോടെ സംസ്ഥാനത്ത് ആകെ കോവിഡ് കേസുകളുടെ എണ്ണം 1026 ആയി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. കോവിഡ് സാഹചര്യം വിലയിരുത്താൻ ആരോഗ്യവകുപ്പിന്റെ കോവിഡ് അവലോകന യോഗം ഇന്ന് രാവിലെ 11 മണിക്ക് ചേരും. അതേസമയം രാജ്യത്ത് കോവിഡ് -19, ഇന്‍ഫ്ളുവന്‍സ അണുബാധ വര്‍ധിച്ചുവരുന്ന സാഹചര്യത്തിൽ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ജനങ്ങളോട് ആവശ്യപ്പെട്ടു. തീരദേശത്ത് കൊറോണ […]
ടൊവിനോ തോമസിന്റെ ‘നീലവെളിച്ചം’ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു
ടൊവിനോ നായകനായി എത്തുന്ന പുതിയ ചിത്രം ‘നീലവെളിച്ച’ത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഏപ്രിൽ 21ന് ചിത്രം തിയറ്ററുകളിൽ എത്തും. ടൊവിനോ തോമസ് ആണ് റിലീസ് വിവരം പങ്കുവച്ചു കൊണ്ടുള്ള പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്. വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചം എന്ന പ്രശസ്ത കഥയെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രമാണ് ‘നീലവെളിച്ചം’. കഥകളുടെ സുൽത്താനായി ടൊവിനോയുടെ പരകായ പ്രവേശനം കാണാൻ ഏറെ ആവേശത്തോടെ കാത്തിരിക്കുകയാണ് മലയാളികളും. ആഷിക് അബുവാണ് നീലവെളിച്ചം സംവിധാനം ചെയ്യുന്നത്. പ്രേതബാധയുടെപേരില്‍ കുപ്രസിദ്ധി നേടിയ ഒരു വീട്ടില്‍ താമസിക്കേണ്ടിവരുന്ന […]