കൊച്ചി ∙ എറണാകുളം റോ-റോ ഫെറി സര്‍വീസില്‍നിന്ന് കായലില്‍ ചാടി ശശി എന്നയാള്‍ ജീവനൊടുക്കിയത് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയതിന് ശേഷം. ചെറായി കുരിപ്പള്ളിശേരി ശശിയാണ് ഭാര്യ ലളിതയെ വെട്ടിക്കൊന്നശേഷം ആത്മഹത്യ ചെയ്തത്. കുടുംബവഴക്കാണ് സംഭവത്തിന് കാരണമെന്ന് നിഗമനം. ഭാര്യ ലളിതയെ കൊലപ്പെടുത്തിയശേഷം വീടുവിട്ട ശശി വൈപ്പിനിലെത്തി ഫെറി സര്‍വീസില്‍ കയറുകയായിരുന്നു. വ്യാഴാഴ്ച രാവിലെ ആറരയ്ക്കുള്ള വൈപ്പിന്‍ – ഫോര്‍ട്ട്‌കൊച്ചി റോ-റോ ജങ്കാര്‍ സര്‍വീസില്‍ യാത്ര ചെയ്യുന്നതിനിടെ ശശി കായലിലേക്ക് ചാടുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നു. മത്സ്യത്തൊഴിലാളികള്‍ രക്ഷിക്കാന്‍ […]