കൊളംബോ . ശ്രീലങ്കയിലെ വിദേശ നാണ്യ ശേഖരം കുത്തനെ ഇടിഞ്ഞ് 50 കോടി ഡോളറിലെത്തി. തുടര്‍ന്ന് ഫണ്ടില്ലാത്തതിനാല്‍ മാര്‍ച്ച്‌ ഒമ്പതിന് നടത്താന്‍ തീരുമാനിച്ച പ്രാദേശിക തെരഞ്ഞെടുപ്പ് മാറ്റി വച്ചു. മാര്‍ച്ച്‌ മൂന്നിന് പുതിയ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കും. വിവിധയിടങ്ങളില്‍ നിന്നായി ലഭിച്ച 200 കോടി ഡോളറിന്റെ കരുതല്‍ ശേഖരം ഉണ്ടെന്ന് പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ പറയുന്നുണ്ടെങ്കിലും അതില്‍ 150 കോടി ഡോളര്‍ ബാലന്‍സ് ഓഫ് പെയ്മെന്റിന്റെ ഭാഗമായി ചൈനയില്‍ നിന്നുള്ളതാണ്. അത് കര്‍ശന വ്യവസ്ഥയില്‍ മാത്രം രാജ്യത്തിന് […]