ഹൈദരാബാദ് . ഹൈദരാബാദില്‍ മലയാളികായ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. ഹൈദരാബാദിലെ യശോദ നേഴ്സിംങ് കോളേജിലെ വിദ്യാര്‍ത്ഥികളായ ദിവ്യ, അനുജ, ആദിത്യ, അശ്വിനി എന്നിവരെയാണ് ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഓണ്‍ലൈന്‍ വഴി വാങ്ങിയ ചിക്കന്‍ കഴിച്ചതാണ് ഭക്ഷ്യവിഷബാധക്ക് കാരണമെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. ഹൈദരാബാദിലെ മെഹ്ഫ്സില് റസ്റ്റോറന്റില്‍ നിന്നാണ് ഇവര്‍ ചിക്കന്‍ വിഭവം വാങ്ങിയത്. ചിക്കന്‍ കഴിച്ചശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. അതിനിടെ ഭഷ്യവിഷബാധയേറ്റവര്ക്ക് ചികിത്സ ഉറപ്പാക്കിയില്ലെന്ന ഗുരുതരമായ ആരോപണവും ഉയര്‍ന്നു. ആരോഗ്യ ഇന്‍ഷുറന്‍സ് […]
ഭക്ഷണശാലകളിൽ ലഭിക്കുന്ന ആഹാരം മോശമെങ്കിൽ ഉടൻ അറിയിക്കാൻ പോർട്ടൽ
തിരുവനന്തപുരം ∙ ഭക്ഷണശാലകളിൽ ലഭിക്കുന്ന ആഹാരം മോശമാണെങ്കിൽ അപ്പോൾത്തന്നെ അക്കാര്യം അറിയിക്കുന്നതിനുള്ള പോർട്ടൽ താമസിയാതെ പ്രവർത്തനക്ഷമമാകുമെന്ന് മന്ത്രി വീണാ ജോർജ്. ഭക്ഷണത്തിന്റെ വിഡിയോ അല്ലെങ്കിൽ ഫോട്ടോ സഹിതം പരാതിപ്പെടാം. ഇതിനായി, ഭക്ഷണത്തിന്റെ നിലവാരം റേറ്റ് ചെയ്തുകൊണ്ടുള്ള ‘ഹൈജീൻ റേറ്റിങ്’ വിവരങ്ങൾ ഉൾപ്പെടുത്തിയുള്ള മൊബൈൽ ആപ്പും ഉടൻതന്നെ നിലവിൽ വരും. സംസ്ഥാനത്തെ സുരക്ഷിത ഭക്ഷണ ഇടങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ആപ്പിലുണ്ടാകും. മോശം ഭക്ഷണം വിളമ്പുന്ന ഭക്ഷണശാലകളെക്കുറിച്ചുള്ള വിവരം ഫുഡ് സേഫ്റ്റി ഓഫീസർമാർ തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകി ലൈസൻസ് റദ്ദ് ചെയ്യിക്കും.