തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ കർശന നിർദേശവുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്. നിലവിലുള്ളതും താത്കാലികവുമായ ഭക്ഷ്യസ്ഥാപനങ്ങൾ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ നിർബന്ധമായും പാലിക്കണമെന്ന് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണർ നിർദേശിച്ചു. ഭക്ഷ്യസുരക്ഷാ ലൈസൻസോ രജിസ്ട്രേഷനോ എല്ലാ സ്ഥാപനങ്ങളും പ്രദർശിപ്പിക്കണം. റസ്‌റ്റോറന്റ് ജീവനക്കാരുടെ മെഡിക്കൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റും രേഖപ്പെടുത്തി പരിശോധനയ്ക്കിടെ ഹാജരാക്കണമെന്നും നിർദേശമുണ്ട്. ഭക്ഷ്യസംരംഭകരും അനുബന്ധ തൊഴിലാളികളും ഫെബ്രുവരി 24ന് വകുപ്പ് നടത്തുന്ന പരിശീലന പരിപാടിയിൽ നിർബന്ധമായും പങ്കെടുക്കണം. ഉത്സവത്തോടനുബന്ധിച്ച് ഭക്ഷണം, ലഘുഭക്ഷണം, ശീതളപാനീയങ്ങൾ, കുടിവെള്ളം എന്നിവ നൽകുന്ന സ്ഥാപനങ്ങൾ, […]