കൊഹിമ . നാഗാലാന്‍ഡിലെ ആദ്യ വനിത എം.എല്‍.എയായി ഹെകാനി ജഖാലു. സംസ്ഥാനം രൂപീകൃതമായി 60 വര്‍ഷത്തോളം കഴിഞ്ഞിട്ടും നിയമസഭയില്‍ ഒരു വനിത അംഗത്തെ പോലും കാണിക്കാത്ത സംസ്ഥാനമെന്ന പേരുദോഷം ഇതോടെ ഇല്ലാതാകും. ആ 60 വര്‍ഷത്തെ ചരിത്രമാണ് ഹെകാനി ജഖാലു എന്ന 48-കാരി തിരുത്തിയത്. ബി.ജെ.പി- എന്‍.ഡി.പി.പി. സഖ്യത്തിന്റെ സ്ഥാനാര്‍ഥിയായി മത്സരിച്ച ഹെകാനി ദിമാപൂര്‍-111 മണ്ഡലത്തില്‍ നിന്ന് എതിര്‍സ്ഥാനാര്‍ഥിയായ അസെറ്റോ സിമോമിയെ 1536 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി.