ന്യൂഡല്‍ഹി . കോണ്‍ഗ്രസുമായി ദേശീയതലത്തില്‍ സഹകരണം ഉദ്ദേശിക്കുന്നില്ലെന്ന് സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പ്രത്യേക സാഹചര്യത്തിലാണ് ത്രിപുരയില്‍ കോണ്‍ഗ്രസുമായി സഹകരിച്ചത്. എന്നാല്‍, ദേശീയതലത്തില്‍ സഹകരിക്കില്ലെന്നും യെച്ചൂരി പറഞ്ഞു. ത്രിപുരയില്‍ കോണ്‍ഗ്രസ് പങ്കാളിത്തത്തോടെ സര്‍ക്കാരുണ്ടാക്കണോ എന്ന കാര്യം തെരഞ്ഞെടുപ്പ് ഫലം വന്നശേഷം തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വോട്ടെടുപ്പ് നാളെ.