മികച്ച വില്ലനുള്ള ദാദാ സാഹേബ് ഫാല്‍ക്കെ രാജ്യാന്തര ഫിലിം ഫെസ്റ്റിവൽ പുരസ്‌കാരം സ്വന്തമാക്കി നടൻ ദുൽഖർ സൽമാൻ. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ‘ചുപ്പ്’ എന്ന സിനിമയിലെ അഭിനയത്തിനാണ് ദുൽഖറിന് പുരസ്‌കാരം ലഭിച്ചത്. മലയാളത്തിൽ നിന്ന് ആദ്യമായി ദാദസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം സ്വന്തമാക്കുന്ന നടനാണ് ദുൽഖർ. സൈക്കോ ത്രില്ലർ വിഭാഗത്തിൽപെടുന്ന ചുപ്പ്: റിവഞ്ച് ഓഫ് ദ് ആർട്ടിസ്റ്റിൽ നെഗറ്റീവ് റോളിലുള്ള നായകനായാണ് ദുൽഖർ അഭിനയിച്ചത്. ഡാനി എന്ന കഥാപാത്രം ഏറെ നിരൂപക പ്രശംസയും നേടിയിരുന്നു. ഈ ആദരവിന് ദാദസാഹെബ് […]