ന്യൂഡൽഹി ∙ സുപ്രീം കോടതി മുൻ ജസ്റ്റിസ് എസ്.അബ്ദുൽ നസീർ അടക്കം 6 പേരെ ഗവർണർമാരായി രാഷ്ട്രപതി നിയമിച്ചു. 4 ബിജെപി നേതാക്കളും മുൻ ആർമി ലഫ്. ജനറലും ഇക്കൂട്ടത്തിലുണ്ട്. ഇതോടൊപ്പം 7 സംസ്ഥാനങ്ങളിലെ ഗവർണർമാരെ മാറ്റി നിയമിക്കുകയും ചെയ്തു. അയോധ്യ, നോട്ടുനിരോധനം, മുത്തലാഖ് കേസുകളിൽ വിധി പറഞ്ഞ സുപ്രീം കോടതി ബെഞ്ചുകളിലുണ്ടായിരുന്ന ജസ്റ്റിസ് എസ്. അബ്ദുൽ നസീർ വിരമിച്ച് ആറാഴ്ചയ്ക്കകമാണ് ആന്ധ്രപ്രദേശ് ഗവർണറായി നിയമിക്കപ്പെടുന്നത്. കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷകക്ഷികൾ നിയമനത്തിനെതിരെ രംഗത്തുവന്നു. മഹാരാഷ്ട്ര ഗവർണർ ഭഗത് […]