ന്യൂഡൽഹി: കേന്ദ്രസർക്കാരും ദേശീയ തലസ്ഥാനത്ത് ആം ആദ്മി പാർട്ടിയും തമ്മിലുള്ള തർക്കത്തിനിടെ ഡൽഹി ബജറ്റ് നിർത്തരുതെന്ന് ആവശ്യപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ചൊവ്വാഴ്ച ഷെഡ്യൂൾ ചെയ്തിരുന്ന ഡൽഹി സർക്കാരിന്റെ 2023-24 ലെ ബജറ്റിന്റെ അവതരണം കെജ്രിവാൾ ഡിസ്പെൻസേഷനും വിവിധ തലങ്ങൾക്ക് കീഴിലുള്ള വിഹിതത്തിന്റെ കേന്ദ്രസർക്കാരിന്റെ ട്രേഡിങ്ങ് ചാർജുകളും കാരണം നിർത്തിവച്ചിരിക്കുകയാണ്. തിങ്കളാഴ്ച ന്യൂസ് 18 പരിപാടിയിൽ സംസാരിച്ച കെജ്രിവാൾ, കേന്ദ്രം “ഗുണ്ടാഗർഡി” അവലംബിക്കുകയാണെന്ന് ആരോപിച്ചു, ഒരു സർക്കാരിന്റെ ബജറ്റ് […]
ഡൽഹി മന്ത്രിസഭയിൽ ഇരട്ടരാജി; രാജി സിസോദിയയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി വിസമ്മതിച്ചതിന് പിന്നാലെ
ന്യൂഡൽഹി ∙ മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും സാമ്പത്തിക ക്രമക്കേട് കേസിൽ കഴിഞ്ഞ മേയ് മുതൽ തിഹാർ ജയിലിൽ കഴിയുന്ന മന്ത്രി സത്യേന്ദർ ജെയിനും രാജിവച്ചു. സിസോദിയയുടെ ജാമ്യാപേക്ഷ പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചതിന് പിന്നാലെയാണ് ഇരുവരുടെയും രാജി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ അംഗീകരിച്ചത്. മദ്യനയക്കേസിൽ സിസോദിയയെ ഞായറാഴ്ചയാണ് സിബിഐ അറസ്റ്റ് ചെയ്തത്. കടലാസ് കമ്പനികളുടെ പേരിൽ 4.63 കോടി രൂപയുടെ തിരിമറി നടത്തിയെന്ന് ആരോപിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ആണ് ജെയിനിനെ […]
അഗ്നിപഥ് പദ്ധതി ശരിവെച്ച് ഡല്‍ഹി ഹൈക്കോടതി
ഡല്‍ഹി . അഗ്നിപഥ് പദ്ധതി ശരിവെച്ച് ഡല്‍ഹി ഹൈക്കോടതി വിധി പുറപ്പെടുവിച്ചു. പദ്ധതിയില്‍ ഇപ്പോള്‍ ഇടപെടേണ്ട സാഹചര്യമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പദ്ധതിക്കെതിരായുള്ള എല്ലാ ഹര്‍ജികളും കോടതി തള്ളി. രാജ്യ താല്പര്യം ലക്ഷ്യംവെച്ചാണ് പദ്ധതിയെന്ന് ഡല്‍ഹി ഹൈക്കോടതി വ്യക്തമാക്കി. സൈന്യത്തെ നവീകരിക്കാനാണ് പദ്ധതിയെന്ന് വ്യക്തമാക്കിയ കോടതി, അഗ്നിപഥിലേക്കുള്ള റിക്രൂട്ട്മെന്റ് നിര്‍ത്തി വെച്ചതിനെതിരായ ഹര്‍ജിയും തള്ളി. ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മയും ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദുമടങ്ങുന്ന ഡിവിഷന് ബെഞ്ചാണ് വിധി പറഞ്ഞത്. കേന്ദ്രസര്‍ക്കാര്‍ 2022 ജൂണ്‍ […]
കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.
വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ പണം എടിഎമ്മില്‍ എന്നപോലെ കോണ്‍ഗ്രസ് നേതാക്കള്‍ ദില്ലിയിലേക്ക് കടത്തിക്കൊണ്ടുപോയെന്ന് മോദി വിമര്‍ശിച്ചു. കോണ്‍ഗ്രസിന്റെ കാലത്തെ അഴിമതി ഇല്ലാതാക്കാന്‍ ബിജെപിക്ക് കഴിഞ്ഞുവെന്നും, സര്‍ക്കാര്‍ പദ്ധതികളുടെ പണം ജനങ്ങളിലേക്ക് നേരിട്ട് എത്തിക്കാന്‍ ബിജെപിക്ക് സാധിച്ചുവെന്നും മോദി പറഞ്ഞു. നാഗാലാന്‍ഡ് തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ബിജെപിയുടെ കാലത്ത് ഒരു പൈസ പോലും പുറത്തു പോയില്ല. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ ബിജെപിക്ക് അഷ്ട ലക്ഷമിയെ പോലെയാണ്. വടക്കന്‍ സംസ്ഥാനങ്ങളോട് മുന്‍പുണ്ടായിരുന്ന കാഴ്ചപ്പാട് തന്നെ ബിജെപിയുടെ കാലത്ത് മാറിയെന്നും […]
ഡല്‍ഹി മുനിസിപ്പല്‍ കോര്പറേഷന് മേയര്‍ തെരഞ്ഞെടുപ്പ് ഇന്ന്
ഡല്‍ഹി മുനിസിപ്പല്‍ കോര്പറേഷന് മേയര്‍ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. ഭരണകക്ഷിയായിരുന്ന ബിജെപിയെ തോല്‍പ്പിച്ച് എഎപി മികച്ച വിജയം നേടിയെങ്കിലും മേയറെ തെരഞ്ഞെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. എഎപിബിജെപി തര്‍ക്കത്തെ തുടര്‍ന്ന് മൂന്ന് തവണ തെരഞ്ഞെടുപ്പ് മുടങ്ങിയിരുന്നു. പാര്‍ട്ടി സുപ്രീംകോടതിയെ സമീപിച്ചതോടെ മേയര്‍, ഡെപ്യൂട്ടി മേയര്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങള്‍ എന്നിവരുടെ തെരഞ്ഞെടുപ്പിനുള്ള തീയതി നിശ്ചയിക്കാന്‍ സുപ്രീം കോടതി ഉത്തരവിടുകയായിരുന്നു. ആം ആദ്മി പാര്‍ട്ടിയുടെ മേയര്‍ സ്ഥാനാര്‍ത്ഥി ഷൈലി ഒബ്റോയ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഡല്‍ഹി […]
ഡൽഹി മേയറെ തിരഞ്ഞെടുക്കുന്നതിൽ സഭ വീണ്ടുംപരാജയപ്പെട്ട സാഹചര്യത്തിൽ എഎപി സുപ്രീം കോടതിയെ സമീപിക്കും
മേയറെ തിരഞ്ഞെടുക്കാതെ ഒരു മാസത്തിനിടെ മൂന്നാം തവണയും സഭ നിർത്തിവച്ചു. 2022ലെ ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ വിജയിച്ച ആം ആദ്മി പാർട്ടി സുപ്രീം കോടതിയെ സമീപിക്കാൻ തീരുമാനിച്ചു. മുനിസിപ്പൽ ഹൗസിന്റെ ആദ്യ രണ്ട് സെഷനുകൾ – ജനുവരി 6 നും ജനുവരി 24 നും നടന്ന – ബി.ജെ.പിയിലെയും എ.എ.പിയിലെയും അംഗങ്ങൾ തമ്മിലുള്ള ബഹളത്തെയും വാക്കേറ്റത്തെയും തുടർന്ന് മേയറെ തിരഞ്ഞെടുക്കാതെ പ്രിസൈഡിംഗ് ഓഫീസർ മാറ്റിവച്ചു. ഡൽഹി മേയർ തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള പ്രധാന അപ്ഡേറ്റുകൾ: > നോമിനേറ്റഡ് അംഗങ്ങൾക്ക് […]