ഒരു സ്വകാര്യ ചടങ്ങില്‍ മോഹൻലാൽനൊപ്പം നൃത്തം ചെയുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച് അക്ഷയ് കുമാര്‍. നടൻ മോഹൻലാലിനൊപ്പം ചുവടുവച്ച് ബോളിവുഡ് നടന്‍ അക്ഷയ് കുമാര്‍. പഞ്ചാബി സ്റ്റൈലില്‍ തലപ്പാവ് ധരിച്ച് കുര്‍ത്തയണിഞ്ഞാണ് മോഹൻലാലിന്റെ ഡാന്‍സ്. ഒപ്പം ചുവടു വച്ച് അക്ഷയ് കുമാറുമുണ്ട്. നൃത്തത്തിനു ശേഷം ഇരുവരും പരസ്പരം ആലിംഗനം ചെയ്‌തു. മോഹന്‍ലാല്‍ സാറിനൊപ്പമുള്ള ഈ നൃത്തം താന്‍ എന്നും ഓര്‍മിക്കുമെന്നും അത്ര മനോഹരമായ നിമിഷങ്ങളായിരുന്നു എന്നു കുറിച്ചുകൊണ്ടാണ് അക്ഷയ് കുമാർ വീഡിയോ പങ്കുവച്ചത്.