ന്യൂയോർക്ക് ∙ യുഎസിലെ മോണ്ടാനയിൽ ചൈനീസ് ചാരബലൂൺ കണ്ടെത്തിയതായി യുഎസ് അധികൃതർ. 3 ബസുകളുടെ വലുപ്പം വരുന്ന ഈ ചാരബലൂൺ വെടിവച്ചിടാൻ യുദ്ധവിമാനങ്ങൾ ഒരുക്കിയെങ്കിലും അവശിഷ്ടങ്ങൾ സുരക്ഷാപ്രശ്നമുണ്ടാക്കാമെന്ന് സൈനിക ഉപദേഷ്ടാക്കൾ അറിയിച്ചതിനെ തുടർന്ന് പ്രസിഡന്റ് ജോ ബൈഡൻ അത് വേണ്ടെന്ന് നിർദേശം നൽകി. മോണ്ടാനയിലെത്തുന്നതിന് മുൻപ് കാനഡയിലും ബലൂൺ കണ്ടിരുന്നതായി അവിടത്തെ പ്രതിരോധവൃത്തങ്ങൾ അറിയിച്ചു. ബലൂൺ ഇപ്പോൾ വിമാനപാതകൾക്കും മുകളിൽ 80,000 മുതൽ ഒരു ലക്ഷം വരെ അടി ഉയരത്തിൽ സഞ്ചരിക്കുകയാണ്. യുഎസ് യുദ്ധവിമാനങ്ങൾ ഇതിനെ നിരന്തരം […]
ത്രിപുരയിൽ പെൻഷൻ പുനഃസ്ഥാപിക്കുമെന്ന് ഇടതുപക്ഷ സഖ്യം
കൊൽക്കത്ത ∙ പഴയ പെൻഷൻ പുനഃസ്ഥാപിക്കുമെന്നും രണ്ടരലക്ഷം പേർക്ക് തൊഴിൽ ഉറപ്പാക്കുമെന്നും ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള ഇടതുമുന്നണിയുടെ പ്രകടനപത്രിക. രാഷ്ട്രീയ അക്രമത്തിനിരയായവർക്ക് പ്രത്യേക ക്ഷേമ പദ്ധതികൾ, 60 വയസ്സ് കഴിഞ്ഞവർക്ക് ക്ഷേമ പെൻഷൻ, പിരിച്ചുവിട്ട പതിനായിരത്തിൽപരം അധ്യാപകർക്ക് നിയമനം തുടങ്ങി 81 ഇന വാഗ്ദാനങ്ങളാണ് പ്രകടനപത്രികയിലുള്ളത്. കോൺഗ്രസും ഇടതുമുന്നണിയും ഒന്നിച്ചുള്ള പൊതുമിനിമം പരിപാടി അടുത്തയാഴ്ച പുറത്തിറക്കും. ടിപ്ര മോത പാർട്ടിയുമായി ഏതാനും സീറ്റുകളിലെങ്കിലും ധാരണയുണ്ടാക്കാമെന്ന പ്രതീക്ഷയിൽ ത്രിപുര ട്രൈബൽ ഏരിയ ഓട്ടോണമസ് കൗൺസിലിന് കൂടുതൽ സ്വയംഭരണാധികാരവും ഉറപ്പുനൽകുന്നുണ്ട്. […]
2023ലെ കേരള ബജറ്റ് ജനങ്ങളുടെമേൽ അമിത ജീവിതഭാരം അടിച്ചേൽപ്പിക്കുന്നു
വാഹനത്തിനുമടക്കം നികുതി കൂട്ടി, സകല മേഖലയിലും രൂക്ഷമായ വിലക്കയറ്റം അടിച്ചേൽപിച്ച് രണ്ടാം പിണറായി സർക്കാരിന്റെ മൂന്നാം ബജറ്റ്. കേന്ദ്ര സർക്കാർ കടമെടുപ്പ് തുക വെട്ടിക്കുറച്ചത് കാരണമുള്ള വരുമാന നഷ്ടം നികത്താനാണ് നികുതി വർധിപ്പിച്ചതെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ ന്യായീകരിക്കുന്നെങ്കിലും മുക്കാൽ പങ്ക് നികുതി വർധനയും സാധാരണക്കാർക്ക് കടുത്ത ആഘാതമായി. കഴിഞ്ഞ മേയിൽ കേന്ദ്ര സർക്കാർ ഇന്ധനത്തിന് വില കുറച്ചപ്പോൾ വില താഴ്ത്താൻ തയാറാകാത്ത സംസ്ഥാന സർക്കാർ ഇപ്പോൾ ലീറ്ററിന് 2 രൂപ സെസ് ചുമത്തിയതിന്റെ ഞെട്ടലിലാണ് കേരളം. നിരക്കുകൾ […]
584 ദശലക്ഷം പൗണ്ട് വിലമതിക്കുന്ന ബ്രിട്ടനിലെ വീടുകൾ 2100-ഓടെ വെള്ളത്തിനടിയിലാകാനുള്ള സാധ്യത കൂടുതലാണെന്ന് റിപ്പോർട്ട്
ആഗോളതാപനവും അതിന്റെ ആഘാതവും ലോകത്തിന്റെ പല ഭാഗങ്ങളെയും ബാധിച്ചുകൊണ്ടിരിക്കുന്നതിനാൽ, ബ്രിട്ടനിലെ ആയിരക്കണക്കിന് തീരദേശ വീടുകൾ മുങ്ങാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ ആക്ഷൻ ഗ്രൂപ്പ് നടത്തിയ പഠനം കാണിക്കുന്നു. തീരദേശ ശോഷണം ബാധിച്ച പ്രദേശങ്ങളിലാണ് വീടുകൾ സ്ഥിതി ചെയ്യുന്നതെന്നും പഠനം പറയുന്നു. ഇംഗ്ലണ്ടിലെ 21 തീരദേശ ഗ്രാമങ്ങളും കുഗ്രാമങ്ങളും ഏകദേശം 584 ദശലക്ഷം പൗണ്ട് വിലമതിക്കുന്ന വീടുകളും ഇതിൽ ഉൾപ്പെടുമെന്ന് കാലാവസ്ഥാ വ്യതിയാന അഭിഭാഷക ഗ്രൂപ്പ് വൺ ഹോം പറഞ്ഞു. എൻവയോൺമെന്റ് ഏജൻസിയുടെ നാഷണൽ കോസ്റ്റൽ എറോഷൻ റിസ്ക് മാപ്പിംഗിൽ […]
കോവിഡ് അടിയന്തരാവസ്ഥ പിൻവലിച്ച് യുഎസ്.
വാഷിങ്ടൻ ∙ കോവിഡ് പ്രതിരോധനടപടികളുടെ ഭാഗമായി യുഎസിൽ നിലവിലുള്ള ദേശീയ അടിയന്തരാവസ്ഥയും ആരോഗ്യ അടിയന്തരാവസ്ഥയും മേയ് 11 ന് അവസാനിക്കുമെന്ന് പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചു. ഇതോടെ കോവിഡ്കാല ആശ്വാസപദ്ധതികളും വാക്സീൻ ഉൽപാദനം ഫെഡറൽ സർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാക്കിയതും അവസാനിക്കും. ഡോണൾഡ് ട്രംപ് പ്രസിഡന്റായിരിക്കെ 2020 മാർച്ചിലാണ് ആദ്യം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. 2021 ൽ ബൈഡൻ അധികാരത്തിലെത്തിയശേഷം ഇത് പലവട്ടം നീട്ടി. എന്നാൽ, കഴിഞ്ഞ വർഷത്തെക്കാൾ മെച്ചപ്പെട്ട അവസ്ഥയാണ് ലോകമെങ്ങും ഇപ്പോഴുള്ളതെങ്കിലും കോവിഡ് ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി […]
അഭിഭാഷകനും മുൻ നിയമമന്ത്രിയുമായ ശാന്തി ഭൂഷൺ അന്തരിച്ചു
ന്യൂഡൽഹി ∙ മുൻ കേന്ദ്ര നിയമമന്ത്രിയും പ്രമുഖ അഭിഭാഷകനുമായ ശാന്തി ഭൂഷൺ (97) അന്തരിച്ചു. ഇന്നലെ രാത്രി ഏഴിന് ഡൽഹിയിലെ വസതിയിൽവെച്ചായിരുന്നു അന്ത്യം. അടിയന്തരാവസ്ഥയ്ക്ക് ശേഷം അധികാരത്തിലെത്തിയ മൊറാർജി ദേശായിയുടെ നേതൃത്വത്തിലുള്ള ജനത സർക്കാരിൽ നിയമ മന്ത്രിയായിരുന്നു അദ്ദേഹം. 1925 നവംബർ 11ന് ഉത്തർപ്രദേശിലെ ബിജ്നോറിൽ ജനിച്ച അദ്ദേഹം സംഘടനാ കോൺഗ്രസിലൂടെയാണ് രാഷ്ട്രീയത്തിലെത്തിയത്. പ്രധാനമന്ത്രിയായിരിക്കെ ഇന്ദിര ഗാന്ധിയുടെ തിരഞ്ഞെടുപ്പ് അലഹാബാദ് ഹൈക്കോടതി അസാധുവാക്കിയ പ്രശസ്തമായ കേസിൽ, വാദിയായിരുന്ന രാജ് നാരായന് വേണ്ടി ഹാജരായത് ശാന്തി ഭൂഷണായിരുന്നു. ഇത് […]
നാളെ മുതൽ ഹോട്ടലുകളിൽ റെയ്ഡ്; ഹെൽത്ത് കാർഡ് ഇല്ലെങ്കിൽ കടകൾ പൂട്ടുമെന്ന് സർക്കാരിന്റെ മുന്നറിയിപ്പ്.
തിരുവനന്തപുരം ∙ ഹോട്ടലുകൾ, റസ്റ്ററന്റുകൾ, ബേക്കറികൾ എന്നിവിടങ്ങളിൽ ഭക്ഷ്യസാധനങ്ങൾ തയാറാക്കുന്നവരും വിതരണം ചെയ്യുന്നവരും ഹെൽത്ത് കാർഡ് എടുക്കുന്നതിനുള്ള സമയപരിധി ഇന്ന് അവസാനിക്കും. നാളെ മുതൽ ഉദ്യോഗസ്ഥർ വ്യാപകമായി കടകൾ പരിശോധിക്കും. ഹെൽത്ത് കാർഡ് ഇല്ലെങ്കിൽ കടകൾ പൂട്ടുമെന്നും, പിന്നീട് കാർഡ് എടുത്തെന്ന് ഉറപ്പാക്കിയശേഷമേ തുറക്കാൻ അനുമതി നൽകൂ. ഇതിന് ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ അനുമതിയും വേണം. സംസ്ഥാനത്തിന്റെ പലഭാഗത്തും ഭക്ഷ്യവിഷബാധ തുടർച്ചയായി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് ഹെൽത്ത് കാർഡ് നിർബന്ധമാക്കിയത്. ഹെൽത്ത് കാർഡിന്റെ കാലാവധി ഒരു വർഷമാണ്.
ഭീകര സംഘടനകളുമായി ബന്ധമെന്ന് കണ്ടെത്തല്‍; ആറ് മാധ്യമ പ്രവര്‍ത്തകരെ എന്‍ഐഎ കൊച്ചിയില്‍ ചോദ്യം ചെയ്തു
തിരുവല്ല . കേരളത്തിലെ പ്രമുഖ മാധ്യമ സ്ഥാപനങ്ങളിലെ ആറ് മാധ്യമ പ്രവര്‍ത്തകരെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ചോദ്യം ചെയ്തു. ഭീകര സംഘടനകളുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു വിശദമായ ചോദ്യം ചെയ്യല്‍. കൊച്ചിയിലെ എന്‍ഐഎ ഓഫീസില്‍ വിളിച്ചു വരുത്തിയാണ് ആറ് പേരെയും ചോദ്യം ചെയ്തത്. ദേശവിരുദ്ധ സംഘടനകളുമായി ഇവര്‍ ബന്ധപ്പെട്ടതിന്റെ വിവരങ്ങള്‍ എന്‍ഐഎയുടെ രഹസ്യാന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇത് സ്ഥിരീകരിക്കുന്ന രേഖകള്‍ ഇവരുടെ ഫോണുകളില്‍ നിന്നടക്കം ലഭിച്ചുവെന്നാണ് വിവരം. കേരളത്തിലെ ഒരു വിഭാഗം മാധ്യമ പ്രവര്‍ത്തകര്‍ എന്‍ഐഎയുടെ […]
നികുതി കാര്യങ്ങളുടെ പേരിൽ പാർട്ടി അധ്യക്ഷനായ സഹവിയെ പുറത്താക്കി യുകെ പ്രധാനമന്ത്രി സുനക്
ലണ്ടൻ ∙ ധനമന്ത്രി ആയിരുന്നപ്പോൾ തനിക്കെതിരായ നികുതി അന്വേഷണം നിർത്തിവയ്പിച്ച കൺസർവേറ്റിവ് പാർട്ടി അധ്യക്ഷനും വകുപ്പില്ലാ മന്ത്രിയുമായ നദീം സഹാവിയെ ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക് മന്ത്രിസഭയിൽനിന്ന് പുറത്താക്കി. നികുതി സംബന്ധമായി ഹിസ് മജസ്റ്റിസ് റവന്യു ആൻഡ് കസ്റ്റംസ് (എച്ച്എംആർസി) അന്വേഷണവിവരം മറച്ചുവെച്ചാണ് സഹാവി മന്ത്രി ആയതെന്ന ആരോപണത്തിൽ സുനക് സർക്കാർ നിയോഗിച്ച അന്വേഷണസമിതിയുടെ കണ്ടെത്തലിനെ തുടർന്നാണ് പുറത്താക്കൽ. കഴിഞ്ഞ ജൂലൈയിൽ സുനക് ധനമന്ത്രി സ്ഥാനം രാജിവെച്ചപ്പോഴാണ് ബോറിസ് ജോൺസൺ മന്ത്രിസഭയിൽ ഇറാഖി വംശജനായ സഹാവി ധനമന്ത്രി […]
ഇറാനിലെ അസർബൈജാൻ എംബസിയിൽ ആയുധധാരി സുരക്ഷാ മേധാവിയെ വധിച്ചു.
വെള്ളിയാഴ്ച ഇറാനിലെ അസർബൈജാൻ എംബസിയിൽ കലാഷ്നികോവ് ശൈലിയിലുള്ള റൈഫിൾ ഉപയോഗിച്ച് ആയുധധാരിയായ ഒരാൾ നടത്തിയ ആക്രമണത്തിൽ നയതന്ത്ര പോസ്റ്റിലെ സുരക്ഷാ മേധാവി കൊല്ലപ്പെടുകയും രണ്ട് ഗാർഡുകൾക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു. ഒരു പ്രതിയെ അറസ്റ്റ് ചെയ്തതായും ആക്രമണത്തിന് പിന്നിലെ കാരണം അന്വേഷിക്കുകയാണെന്നും ടെഹ്റാനിലെ പോലീസ് അറിയിച്ചു. സംശയിക്കുന്നയാൾ രണ്ട് കൊച്ചുകുട്ടികളുമായി എംബസിയിൽ പ്രവേശിച്ചുവെന്നും ഇത് “വ്യക്തിഗത പ്രശ്നങ്ങളാൽ ആണെന്നും, പോലീസ് മേധാവിയെ ഉദ്ധരിച്ച് ഇറാന്റെ അർദ്ധ ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.