കൊച്ചി . കൊച്ചി നഗരമധ്യത്തിൽ യുവാവ് കുത്തേറ്റു മരിച്ച നിലയിൽ. എറണാകുളം കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. ശരീരത്തിൽ കുത്തേറ്റ പാടുകളുണ്ടെന്നും ഇത് കൊലപാതകമാണെന്നുമാണ് പോലീസിന്റെ നിഗമനം. കുത്തേറ്റു മരിച്ച യുവാവ് പാലക്കാട് സ്വദേശിയാണെന്ന് പോലീസ് തിരിച്ചറിഞ്ഞു.
ഗുജറാത്തിൽ ഓൺലൈൻ തട്ടിപ്പ്: സാമൂഹിക പ്രവർത്തകനെന്ന വ്യാജേന യുവതിയെ സൈബർ തട്ടിപ്പുകാർ തട്ടിയെടുത്തത് 26 ലക്ഷം രൂപ
വഡോദര: ഓൺലൈൻ തട്ടിപ്പ് നടത്തിയ സംഭവത്തിൽ ഗുജറാത്തിലെ വഡോദരയിൽ സൈബർ തട്ടിപ്പുകാർ യുവതിയെ കബളിപ്പിച്ച് 26 ലക്ഷം രൂപ തട്ടിയെടുത്തു. ഹെലൻ ഗ്ലോറിയെ സാമൂഹിക പ്രവർത്തകയെന്ന വ്യാജേനയാണ് സൈബർ തട്ടിപ്പുകാർ കബളിപ്പിച്ചത്. വഡോദര സൈബർ ക്രൈം പോലീസ് സ്റ്റേഷനിലാണ് യുവതി ഇത് സംബന്ധിച്ച് പരാതി നൽകിയത്. നഗരത്തിലെ ഹാർനി റോഡ് ഏരിയയിലെ താമസക്കാരിയാണ്.ഹെലൻ തന്റെ ഫേസ്ബുക്കിൽ ‘സിസ് മാർത്ത’ എന്ന വ്യക്തിയിൽ നിന്ന് ഒരു സന്ദേശം ലഭിച്ചതായി റിപ്പോർട്ടുണ്ട്. വ്യക്തി സ്വയം ഒരു സാമൂഹിക പ്രവർത്തകനാണെന്ന് പരിചയപ്പെടുത്തി […]
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; യുവാവിനെതിരെ കേസെടുത്ത് പോലീസ്.
വെള്ളരിക്കുണ്ട് . പ്രണയം നടിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ ബന്ധുവായ യുവാവിനെതിരെ പോക്സോ നിയമപ്രകാരം പോലീസ് കേസെടുത്തു. പോലീസ് സ്റ്റേഷന് പരിധിയിലെ 16 കാരിയെയാണ് യുവാവ് പീഡിപ്പിച്ചത്. ഗൃഹസന്ദര്‍ശനത്തിനിടെ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം പ്രദേശത്തെ ആശാ വര്‍ക്കര്‍ ആണ് ചൈല്‍ഡ് ലൈനില്‍ അറിയിച്ചത്. തുടര്‍ന്ന് വിവരം പോലീസിന് കൈമാറുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷം പോലീസ് 22 കാരനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു.