ദില്ലി . കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്കുള്ള സാധ്യതാ പട്ടികയില്‍ ശശി തരൂരും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗ്ഗെ തയ്യാറാക്കിയ സാധ്യതാ പട്ടികയിലാണ് ശശി തരൂരിന്റെ പേര് ഇടം പിടിച്ചത്. പ്രത്യേക ക്ഷണിതാവായെങ്കിലും തരൂരിനെ പ്രവര്‍ത്തക സമിതിയിലേക്ക് എത്തിക്കാനുള്ള സാധ്യതയാണ് അവസാന ഘട്ടത്തില്‍ തെളിയുന്നത് എന്നാണ് സൂചന
പ്ലീനറി സമ്മേളനത്തിൽ അദാനി വിഷയം ചർച്ചയാക്കാൻ കോൺഗ്രസ്
ന്യൂഡൽഹി ∙ അദാനിയുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകൾ രാജ്യത്തിനേൽപിച്ച ആഘാതം കോൺഗ്രസിന്റെ പ്ലീനറി സമ്മേളനത്തിൽ അവതരിപ്പിക്കുന്ന സാമ്പത്തിക പ്രമേയത്തിൽ ഉൾപ്പെടുത്താൻ ആലോചന. പി.ചിദംബരത്തിന്റെ നേതൃത്വത്തിലുള്ള പ്രമേയ രൂപീകരണ സമിതി യോഗം ഇക്കാര്യം ചർച്ച ചെയ്തു. സാമ്പത്തിക നയങ്ങളുടെ പേരിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ചാൽ മാത്രം പോരെന്നും കോൺഗ്രസ് വിഭാവനം ചെയ്യുന്ന ബദൽനയം അവതരിപ്പിക്കേണ്ടതുണ്ടെന്നും യോഗത്തിൽ അഭിപ്രായമുയർന്നു. പൊതുമേഖലയ്ക്ക് ഊന്നൽ നൽകിയും സ്വകാര്യ മേഖലയെ കൈവിടാതെയുമുള്ള വികസനം പാർട്ടിയുടെ നയമായി ഉയർത്തിക്കാട്ടും. വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ എന്നിവയടക്കം കേന്ദ്രം അദാനിക്ക് […]