ഈസ്റ്റ് കോസ്റ്റിന്റെ ബാനറിൽ ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന കള്ളനും ഭഗവതിയും എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിൽ വിഷ്ണു ഉണ്ണികൃഷ്ണനാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അനുശ്രീയും ബംഗാളി നടി മോക്ഷയുമാണ് നായികമാർ. ഈ മാസം 31-നാണ് കള്ളനും ഭഗവതിയും തിയേറ്ററുകളിലെത്തുന്നത്. ഒരു യുവാവിൻ്റെ ജീവിതത്തിൽ അപ്രതീക്ഷിതമായി കടന്നു വരുന്ന സംഭവങ്ങൾ തികഞ്ഞ നർമ്മമുഹൂർത്തളിലൂടെ അവതരിപ്പിക്കുകയാണ് ചിത്രത്തിലൂടെ. സലിം കുമാർ, ജോണി ആന്റണി, പ്രേം കുമാർ, രാജേഷ് മാധവൻ, ശ്രീകാന്ത് മുരളി, ജയശങ്കർ,നോബി, ജയ്പ്രകാശ് […]
2023 ലെ 6132 റിലീസുകളുടെ ആഗോള ലിസ്റ്റില്‍ ‘നന്‍പകല്‍’ അഞ്ചാമത്
2023 ല്‍ അന്തര്‍ദേശീയ തലത്തില്‍ ഇതുവരെയിറങ്ങിയ സിനിമകളില്‍ റേറ്റിംഗില്‍ മുന്നിലെത്തിയ 50 ചിത്രങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ടിരിക്കുകയാണ് ലെറ്റര്‍ബോക്സ്ഡ്. നിലവിലെ സ്റ്റാന്‍ഡിംഗ് അനുസരിച്ച് മലയാള ചിത്രം ‘നന്‍പകല്‍ നേരത്ത് മയക്കം’ അഞ്ചാം സ്ഥാനത്താണ് ഉള്ളത്. നവാഗതനായ ജിത്തു മാധവന്റെ സംവിധാനത്തിലെത്തിയ ഹൊറര്‍ കോമഡി ചിത്രം ‘രോമാഞ്ചം’, ജോജു ജോര്‍ജ് ഇരട്ട വേഷത്തിലെത്തിയ രോഹിത്ത് എം ജി കൃഷ്ണന് ചിത്രം ‘ഇരട്ട’ എന്നിവയാണ് ലെറ്റര്‍ബോക്സ്ഡ് ടോപ്പ് റേറ്റഡ് ലിസ്റ്റില്‍ ഇടംപിടിച്ചിരിക്കുന്ന മറ്റ് രണ്ട് ചിത്രങ്ങള്‍. ഇതില്‍ രോമാഞ്ചം 30-ാം സ്ഥാനത്തും […]
ആഗോള റിലീസിനൊരുങ്ങി പ്രഭാസിന്റെ ‘സലാർ’
കെജിഎഫ് സംവിധായകന് പ്രശാന്ത് നീലിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന പ്രഭാസ് ചിത്രം സലാര്‍ ഇംഗ്ളീഷിലും ഒരുങ്ങുന്നു. ഇന്ത്യന്‍ ഭാഷാ പതിപ്പുകള്‍ക്കൊപ്പം സലാറിന്റെ ഇംഗ്ലീഷ് മൊഴിമാറ്റ പതിപ്പും അണിയറയില്‍ തയ്യാറാവുകയാണെന്ന് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കെജിഎഫ്, കാന്താര തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മ്മാതാക്കളായ ഹൊംബാലെ ഫിലിംസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ പൃഥ്വിരാജ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വരദരാജ മന്നാര്‍ എന്നാണ് പൃഥ്വിരാജിന്റെ കഥാപാത്രത്തിന്റെ പേര്. ശ്രുതി ഹാസന്, ജഗപതി ബാബു, മധു […]
‘സൂരറൈ പോട്ര്’ ഹിന്ദി റീമേക്ക് റിലീസ് തീയതി പ്രഖ്യാപിച്ചു
സൂര്യയെ നായകനാക്കി സുധ കൊങ്കര ഒരുക്കിയ തമിഴ് ചിത്രം ‘സൂരറൈ പോട്ര്’ന്റെ ബോളിവുഡ് റീമേക്ക് റിലീസ് തീയതി പ്രഖ്യാപിച്ചു. അക്ഷയ് കുമാർ നായകനായി എത്തുന്ന ചിത്രം സെപ്റ്റംബർ 1 ന് തിയറ്ററുകളിൽ എത്തും. സുധ കൊങ്കര തന്നെയാണ് ബോളിവുഡിലും സംവിധാനം ചെയ്യുന്നത്. അപർണ ബാലമുരളി അവതരിപ്പിച്ച ബൊമ്മിയായി രാധിക മധൻ എത്തുന്നു. സൂര്യയുടെ നിർമാണക്കമ്പനിയായ 2 ഡി എന്റർടെയ്ൻമെന്റ്സും വിക്രം മൽഹോത്ര എന്റർടെയ്ൻമെന്റും ചേർന്നാണ് നിർമാണം. ചുരുങ്ങിയ ചിലവിൽ സാധാരണക്കാർക്കു കൂടി യാത്രചെയ്യാൻ കഴിയുന്ന എയർ ഡെക്കാൻ […]
ടൊവിനോ തോമസിന്റെ ‘നീലവെളിച്ചം’ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു
ടൊവിനോ നായകനായി എത്തുന്ന പുതിയ ചിത്രം ‘നീലവെളിച്ച’ത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഏപ്രിൽ 21ന് ചിത്രം തിയറ്ററുകളിൽ എത്തും. ടൊവിനോ തോമസ് ആണ് റിലീസ് വിവരം പങ്കുവച്ചു കൊണ്ടുള്ള പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്. വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചം എന്ന പ്രശസ്ത കഥയെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രമാണ് ‘നീലവെളിച്ചം’. കഥകളുടെ സുൽത്താനായി ടൊവിനോയുടെ പരകായ പ്രവേശനം കാണാൻ ഏറെ ആവേശത്തോടെ കാത്തിരിക്കുകയാണ് മലയാളികളും. ആഷിക് അബുവാണ് നീലവെളിച്ചം സംവിധാനം ചെയ്യുന്നത്. പ്രേതബാധയുടെപേരില്‍ കുപ്രസിദ്ധി നേടിയ ഒരു വീട്ടില്‍ താമസിക്കേണ്ടിവരുന്ന […]
ഷാറൂഖ് ഖാൻ ചിത്രം ‘പത്താൻ’ ഒ.ടി.ടിയിലേയ്ക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു
തിയേറ്ററില്‍ വമ്പന്‍ കുതിപ്പ് നടത്തിയ ഷാരൂഖ് ഖാന് ചിത്രം ‘പത്താൻ’ ഒ.ടി.ടിയിലേയ്ക്ക്. ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. ആയിരം കോടിയിലധികം രൂപയാണ് ‘പത്താൻ’ ബോക്സോഫീസില്‍ നിന്നും നേടിയത്. ചിത്രം മാര്‍ച്ച് 22-ന് ഒ.ടി.ടിയില്‍ റിലീസാകും. ആമസോണ്‍ പ്രൈമിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചത്. ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളില്‍ ചിത്രം ലഭ്യമാകും. നാല് വര്‍ഷത്തിന് ശേഷം നായകനായുള്ള തിരിച്ചുവരവ് പഠാനിലൂടെ ഷാരൂഖ് ഖാന് ഗംഭീരമാക്കിയിരുന്നു. ജനുവരി 25-ന് റിലീസായ ചിത്രം ഷാരൂഖ് ഖാന്റെ കരിയറിലെ […]
വിജയ് സേതുപതിയും സൂരിയും ഒരുമിക്കുന്ന വെട്രിമാരന് ചിത്രം ‘വിടുതലൈ പാര്‍ട്ട് 1’ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു
വിജയ് സേതുപതിയും സൂരിയും ഒരുമിക്കുന്ന വെട്രിമാരന് ചിത്രം ‘വിടുതലൈ പാര്‍ട്ട് 1’ മാര്‍ച്ച് 31-ന് റിലീസ് ചെയ്യും. ജയമോഹന് രചിച്ച ‘തുണൈവന്‍’ എന്ന നോവലിനെ ആസ്പദമാക്കി ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്. തമിഴ്, മലയാളം, കന്നഡ, തെലുങ്ക് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുക. ആര്.ആര്.ആര്., വിക്രം എന്നീ ചിത്രങ്ങള്‍ റിലീസ് ചെയ്ത എച്ച്.ആര്. പിക്ചേഴ്സ് ആണ് ‘വിടുതലൈ പാര്‍ട്ട് 1’ വിതരണം ചെയ്യുന്നത്. കേരളത്തില്‍ ഇരുന്നൂറോളം തിയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. വിജയ് സേതുപതി അധ്യാപകനായും സൂരി പൊലീസ് […]
ജയസൂര്യ കുഞ്ചാക്കോ ബോബൻ ചിത്രം ‘എന്താടാ സജി’യിലെ വീഡിയോ ഗാനം പുറത്ത്
നവാഗതനായ ഗോഡ്ഫി സേവ്യർ ബാബു സംവിധാനം ചെയ്യുന്ന ചിത്രം ‘എന്താടാ സജി’ യിലെ രണ്ടാമത് വീഡിയോ ഗാനം പുറത്തിറങ്ങി. ചിത്രത്തിലെ ‘ആത്മാവിന്’ എന്നു തുടങ്ങുന്ന ഒരു വീഡിയോ ഗാനമാണ് പുറത്തിറങ്ങിത്. വില്യം ഫ്രാൻസിസാണ് ചിത്രത്തിന്റെ സംഗീത സംവിധാനം ചെയ്തിരിക്കുന്നത് . നിത്യാ മാമനാണ് ചിത്രത്തിലെ ഗാനം ആലപിച്ചിരിക്കുന്നത്. ജയസൂര്യ ആണ് ടൈറ്റില്‍ കഥാപാത്രമായ സജിയായി എത്തുന്നത്. ചിത്രത്തിന്റെ ടീസർ ഇതിന് മുൻപ് റിലീസ് ചെയ്തിരുന്നു. നിരവധി പേരാണ് സാമൂഹിക മാധ്യമങ്ങളിൽ ടീസറിനെ പ്രശംസിച്ചു രംഗത്തെത്തിയത്. കുഞ്ചാക്കോ ബോബൻ […]
പൊന്നിയിൻ സെല്വൻ രണ്ടാം ഭാഗത്തിലെ ആദ്യ ഗാനം ‘അകമലർ’ തിങ്കളാഴ്ച എത്തും
മണിരത്നം ചിത്രം പൊന്നിയിൻ സെൽവൻ എന്ന ഇതിഹാസ ചിത്രത്തിന്റെ രണ്ടാം ഭാഗം ഏപ്രിൽ 28-ന് ലോകമെമ്പാടും റിലീസ് ചെയ്യും. പൊന്നിയിൻ സെല്വൻ -1 ബോക്സോഫീസിൽ വൻ ചരിത്രമാണ് സൃഷ്ടിച്ചത്. ചിത്രത്തിന്റെ പ്രമോഷൻ്റെ ആദ്യ പടിയായി ചിത്രത്തിലെ ആദ്യഗാനമായ അകമലർ മാർച്ച് 20 തിങ്കളാഴ്ച പുറത്തിറക്കുമെന്ന് ആണ് അറിയാൻ കഴിയുന്നത്. ഇതറിയിച്ചുകൊണ്ട് ഒരു പോസ്റ്ററും എത്തിയിട്ടുണ്ട്. റഫീക്ക് അഹമ്മദ് രചിച്ച് ഏ.ആർ.റഹ്മാൻ സംഗീത സംവിധാനം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് ശക്തിശ്രീ ഗോപാലനാണ്. മണിരത്നം പൊന്നിയിൻ സെല്വൻ ഒരുക്കിയത് സാഹിത്യകാരൻ […]
പൊളിറ്റിക്കല്‍ ത്രില്ലർ ചിത്രം ‘ഹിഗ്വിറ്റ’ മാര്‍ച്ച് 31ന് തിയേറ്ററുകളിലേക്ക്
സുരാജ് വെഞ്ഞാറമ്മൂടും ധ്യാന്‍ ശ്രീനിവാസനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പൊളിറ്റിക്കല്‍ ത്രില്ലർ ചിത്രം ഹിഗ്വിറ്റ മാർച്ച് 31 ന് തിയേറ്ററുകളിലെത്തുന്നു. സിനിമയുടെ പേര് വിവാദമായതിന്റെ പേരില്‍ ചിത്രത്തിന്റെ റിലീസിനു തടസം നേരിട്ടിരുന്നു. സെക്കന്റ് ഹാഫ് പ്രൊഡക്ഷൻസിന്റെ ബാനറിൽ പൂർത്തിയായ ഹിഗ്വിറ്റയുടെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് നവാഗതനായ ഹേമന്ദ് ജി നായരാണ്. ബോബി തര്യനും സജിത് അമ്മയുമാണ് ചിത്രത്തിന്റെ നിർമ്മാണം.കേരളത്തിൽ ഡ്രീം ബിഗ് ഫിലിംസും ജി.സി.സിയിൽ പാർസ് ഫിലിംസുമാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്. സുരാജ് വെഞ്ഞാറമൂട്, ധ്യാന്‍ ശ്രീനിവാസന്, മനോജ് […]