അന്ധനായ നായകന്റെ കാഴ്ചപ്പാടിലൂടെ കഥപറയുന്ന ചിത്രം ‘ബ്ലൈന്‍ഡ് ഫോള്‍ഡ്’ ഇന്ത്യയില്‍ നിന്നുള്ള ആദ്യ ഓഡിയോ ചലച്ചിത്രമായി ഒരുങ്ങുന്നു. ക്രിയേറ്റിവ് ഡിസൈനറും ചലച്ചിത്രകാരനുമായ ബിനോയ് കാരമെന്‍ ആണ് ചിത്രം സംവിധാനം ചെയുന്നത്. പരമ്പരാഗതമായ ചലച്ചിത്ര നിര്‍മ്മാണ രീതികളില്‍ നിന്ന് വിഭിന്നമായി ശബ്ദ സാങ്കേതിക വിദ്യകളുടെ നൂതനമായ സഹായത്തോടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നതെന്ന് അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു. അന്ധനായ കേന്ദ്രകഥാപാത്രം ഒരു കൊലപാതകത്തിന്റെ സാക്ഷിയാവുകയും പിന്നീട് സംഭവിക്കുന്ന ഉദ്വേഗജനകമായ സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ദൃശ്യങ്ങള്‍ ഇല്ലാതെ ശബ്ദംകൊണ്ട് മാത്രം പ്രേക്ഷകനെ നയിക്കുന്ന […]
പാന്‍ ഇന്ത്യന്‍ ചിത്രം ‘കബ്സ’യ്ക്ക് കേരളത്തില്‍ വന്‍ റിലീസ്; മാര്‍ച്ച് 17-ന് ചിത്രം തിയേറ്ററുകളിലെത്തും
പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന പാന്‍ ഇന്ത്യന്‍ ചിത്രം കബ്സ മാര്‍ച്ച് 17-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ റിലീസ് ചെയ്യും. വന്‍ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ഈ ചിത്രം കന്നട, തെലുഗു, തമിഴ്, ഹിന്ദി, മലയാളം ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്. കഴിഞ്ഞ വാരം റിലീസ് ചെയ്ത ചിത്രത്തിന്റെ ട്രെയിലര്‍ വലിയ പ്രേക്ഷക ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു. ഉപേന്ദ്ര, ശിവരാജ്കുമാര്, കിച്ച സുദീപ, ശ്രീയ ശരണ്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ആര്. ചന്ദ്രുവാണ്. സ്വാതന്ത്ര്യത്തിന് മുമ്പ് 1940 കാലഘട്ടത്തിലെ […]
ധനുഷിന്റെ ‘വാ വാത്തി’ ഗാനത്തിന്റെ വീഡിയോ പുറത്ത്
ധനുഷിന്റെ ഏറ്റവും പുതിയ ചിത്രമായ വാത്തിയിലെ ഹിറ്റ് ഗാനത്തിന്റെ വീഡിയോ പുറത്ത്. ‘വാ വാത്തി’ എന്ന ഗാനത്തിന്റെ വീഡിയോയാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുന്നത്. മലയാളി നടി സംയുക്ത നായികയായ ചിത്രത്തിന് ഇപ്പോഴും തിയേറ്ററുകളില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നടന് ധനുഷ് തന്നെയാണ് രചന നടത്തിയിരിക്കുന്നത്. ജി വി പ്രകാശ് കുമാറിന്റെ സംവിധാനത്തില്‍ ശ്വേതാ മോഹനാണ് ഗാനം ആലപിച്ചിരിക്കുന്നത്. ലിറിക്കല്‍ വീഡിയോയ്ക്ക് വലിയ സ്വീകരണമാണ് ലഭിച്ചിരുന്നത്. ചിത്രം ഫെബ്രുവരി 17- നാണ് റിലീസ് ചെയ്തത്. 100 കോടി […]
118 ദിവസങ്ങൾ നീണ്ട ഷൂട്ടിംഗ് മലയാളത്തിന്റെ ബ്രഹ്മാണ്ഡ 3 ഡി സിനിമക്ക് പാക്ക്അപ്
പൂർണമായും 3 ഡി യിൽ ഒരുങ്ങുന്ന പാൻ ഇന്ത്യൻ മലയാള സിനിമയാണ് എ ആർ എം അഥവാ അജയന്റെ രണ്ടാം മോഷണം. ടോവിനോ തോമസ് നായകനാകുന്ന ചിത്രം 3 കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു ഫാന്റസി സിനിമയാണ്. ട്രിപ്പിൾ റോളിലാണ് ടോവിനോ ചിത്രത്തിൽ അഭിനയിക്കുന്നത്. കൃതി ഷെട്ടി, സുരഭി, ഐശ്വര്യ രാജേഷ് എന്നിവരാണ് ചിത്രത്തിലെ നായികമാർ. ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്തിടെ അവസാനിച്ചിരുന്നു. നൂറ്റി പതിനെട്ടു ദിവസം നീണ്ട ഷൂട്ടാണ് പാക്ക് അപ് ആയത്. ഒക്ടോബര്‍ 11 ന് തുടങ്ങി […]
‘ദി ചലഞ്ച് ‘ : ബഹിരാകാശത്ത് ചിത്രീകരിച്ച ആദ്യ സിനിമ എത്തുന്നു
ബഹിരാകാശത്ത് വെച്ച് ആദ്യമായി ചിത്രീകരിച്ച ഫീച്ചര്‍ സിനിമ ‘ ദി ചലഞ്ച് ‘ റിലീസിനൊരുങ്ങുന്നു. ക്ലിം ഷിപെങ്കോയാണ് സിനിമ സംവിധാനം ചെയ്തത്. 2021ല്‍ 12 ദിവസം ചെലവിട്ടാണ് രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ ഈ റഷ്യന്‍ സിനിമ ചിത്രീകരിച്ചിരിക്കുന്നത്. സിനിമ ഏപ്രില്‍ 12-ന് റിലീസ് ചെയ്യും. നേരത്തെ ഇതിന്റെ ട്രെയിലര്‍ പുറത്തിറങ്ങിരുന്നു. അബോധാവസ്ഥയിലായ സഞ്ചാരിക്ക് ഹൃദയശസ്ത്രക്രിയ നടത്താന്‍ സര്‍ജനും സംഘവും ബഹിരാകാശനിലയത്തിലേക്ക് പോകുന്നതാണ് ചിത്രത്തിന്റെ പ്രമേയം. സിനിമയില്‍ സര്‍ജനായി വേഷമിട്ടിരിക്കുന്നത് റഷ്യന്‍ നടി യൂരിയ പെരിസില്‍ഡാണ്. ബഹിരാകാശയാത്രികനായ ഒലെഗ് […]
കരിയറിലെ ഏറ്റവും വലിയ ചിത്രവുമായി ആസിഫ് അലി; ശ്രദ്ധേയമായി ‘ടിക്കി ടാക്ക’ ഫസ്റ്റ് ലുക്ക് പോസ്റ്റർ
കള എന്ന ചിത്രത്തിന് ശേഷം രോഹിത്ത് വി.എസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു. ‘ടിക്കി ടാക്ക’ എന്ന പേരിൽ ഒരുങ്ങുന്ന ചിത്രത്തിൽ ആസിഫ് അലിയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആക്ഷൻ എന്റർടൈനർ ആയി ഒരുങ്ങുന്ന ചിത്രം, ആസിഫ് അലിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റിൽ ആണ് ഒരുങ്ങുന്നത്. അതേസമയം ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഒന്നും അണിയറ പ്രവർത്തകർ പുറത്ത് വിട്ടട്ടില്ല. അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്, ഇബ്ലീസ് എന്നീ […]
ഇന്ത്യയ്ക്ക് ചരിത്ര നേട്ടം; ആര്‍ആര്‍ആറിലെ ‘നാട്ടു നാട്ടു’ ഗാനത്തിന് ഓസ്കര്
തൊണ്ണൂറ്റി അഞ്ചാമത് ഓസ്കർ വേദിയിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം. രാജ്യം കാത്തിരുന്നത് പോലെ എസ്എസ് രാജമൗലി ചിത്രം ആര്‍ആര്‍ആറിലെ ‘നാട്ടു നാട്ടു’ ഗാനത്തിന് ഓസ്കര് പുരസ്കാരം. എംഎം കീരവാണിയുടെ സംഗീത സംവിധാനത്തില്‍ മകന് കൈലഭൈരവും രാഹുലും ചേര്‍ന്ന് പാടിയ ഗാനത്തിന് ഒറിജിനല്‍ സോങ് വിഭാഗത്തിലാണ് പുരസ്കാരം ലഭിച്ചിരിക്കുന്നത്. ഹോളിവുഡിലെ ഡോള്‍ബി തീയേറ്ററില്‍ നടക്കുന്ന ചടങ്ങില്‍ വെച്ച് എംഎം കീരവാണിയാണ് പുരസ്കാരം ഏറ്റുവാങ്ങിയത്. ഒരു ഇന്ത്യന്‍ സിനിമയില്‍ നിന്നും ഒറിജിനല്‍ സോങ് വിഭാഗത്തില്‍ വിജയിക്കുന്ന ആദ്യ ഗാനമായി ഇത് […]
നിവിൻ പോളി നായകനായ ‘തുറമുഖം’ നാളെ പ്രദർശനത്തിന് എത്തും
നിവിൻ പോളി നായകനായി എത്തുന്ന ചിത്രം തുറമുഖം റിലീസിന് ഒരുങ്ങുന്നു. രാജീവ് രവി സംവിധാനം ചെയ്ത ചിത്രം നാളെ തിയറ്ററുകളിൽ എത്തും. ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിലാണ് പ്രേക്ഷകർ കാത്തിരുന്ന ചിത്രം റിലീസ് ചെയ്യുന്നത്. സിനിമയുടെ ഏറ്റവും പുതിയ ടീസർ റിലീസ് ചെയ്തു. ലിസ്റ്റിൻ സ്റ്റീഫന്റെ ഉടമസ്ഥതയിലുള്ള മാജിക് ഫ്രെയിംസ് ആണ് ചിത്രം പ്രദർശനത്തിന് എത്തിക്കുന്നത്. കൊച്ചിയില്‍ 1962 വരെ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്പ്രദായവും ഇത് അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ നടത്തിയ സമരവുമാണ് തുറമുഖം സിനിമയുടെ […]
അമിതാഭ് ബച്ചന് ഷൂട്ടിങ്ങിനിടെ അപകടം; വാരിയെല്ലിനു പരുക്ക്
മെഗാസ്റ്റാര്‍ അമിതാഭ് ബച്ചന് സിനിമ ചിത്രീകരണത്തിനിടെ അപകടത്തില്‍ ഗുരുതരപരുക്കേറ്റു. വലതുഭാഗത്ത് വാരിയെല്ല് പൊട്ടി. പേശികള്‍ക്കും സാരമായ പരുക്കുണ്ട്. പ്രൊജക്ട് കെ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നതിനിടയിലായിരുന്നു സംഭവം. ഷൂട്ടിങ് നിര്‍ത്തിവച്ച് ബച്ചനെ ഉടന്‍ എഐജി ആശുപത്രിയിലെത്തിച്ചു. സിടി സ്കാന്‍ എടുത്തശേഷം മുംബൈയിലേക്ക് മടങ്ങി. ബച്ചന്റെ വലതുവശത്തെ വാരിയെല്ലിന് പരുക്കുണ്ടെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തന്റെ ബ്ലോഗിലൂടെ ബച്ചന് തന്നെയാണ് പരുക്കിന്റെ കാര്യം ആരാധകരെ അറിയിച്ചിരിക്കുന്നത്. ‘ശരീരം ചലിപ്പിക്കാന്‍ കഴിയാത്ത വേദനയുണ്ട്. ഏതാനും ആഴ്ചകള്‍ ബെഡ് റെസ്റ്റ് […]
‘താമസമെന്തേ വരുവാന്‍’ … ആ അനശ്വരഗാനത്തിന്റെ പുതിയ പതിപ്പ് പുറത്തിറങ്ങി ; നീലവെളിച്ചത്തിലെ അടുത്ത പാട്ട്
മലയാളികള്‍ എക്കാലവും ഓര്‍ത്തിരിക്കുന്ന ബാബുക്കയുടെ അനശ്വര ഗാനം ‘താമസമെന്തെ വരുവാന്‍’ പുതിയ രൂപത്തില്‍ പുറത്തിറങ്ങി. അനശ്വരഗാനത്തോട് നീതി പുലര്‍ത്തിക്കൊണ്ട് ബിജിബാലും റെക്സ് വിജയനുമാണ് ഗാനം ഒരുക്കിയിരിക്കുന്നത്. എംഎസ് ബാബുരാജ് ഈണം പകര്‍ന്ന് പി ഭാസ്ക്കരന്‍ മാസ്റ്റര്‍ വരികളെഴുതി യേശുദാസ് ആലപിച്ച ഈ ഗാനത്തിന്റെ പുതിയ പതിപ്പ് മലയാളത്തിന്റെ സ്വന്തം ഷഹബാസ് അമനാണ് ആലപിച്ചിരിക്കുന്നത്. വൈക്കം മുഹമ്മദ് ബഷീറിന്റെ തിരക്കഥയെ അടിസ്ഥാനമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന നീലവെളിച്ചം എന്ന സിനിമയ്ക്ക് വേണ്ടിയാണ് ഗാനം വീണ്ടും ഒരുങ്ങിയത്. നീലവെളിച്ചം […]