വത്തിക്കാൻ സിറ്റി ∙ മാർപാപ്പമാരെ തിരഞ്ഞെടുക്കുന്നത് അവരുടെ ജീവിതാവസാനം വരെ ഭരണം നടത്തുന്നതിനാണെന്നും അസാധാരണവും അനിവാര്യവുമായ സാഹചര്യത്തിൽ മാത്രം സംഭവിക്കേണ്ട രാജി ഫാഷനായി മാറരുതെന്നും ഫ്രാൻസിസ് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു. ആരോഗ്യകാരണങ്ങളാൽ ബനഡിക്ട് പതിനാറാമൻ മാർപാപ്പ 2013 ൽ രാജിവച്ചതിനെ തുടർന്നാണ് ഫ്രാൻസിസ് മാർപാപ്പ തിരഞ്ഞെടുക്കപ്പെട്ടത്. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ സന്ദർശനത്തിനിടെ കിൻഷാസയിൽ ജസ്വീറ്റ് വൈദികരുമായുള്ള സംഭാഷണമധ്യേ, ആരോഗ്യ കാരണങ്ങളാൽ മാർപാപ്പ രാജിവച്ചേക്കുമെന്ന അഭ്യൂഹം സംബന്ധിച്ച ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.