നിര്‍മിത ബുദ്ധി അഥവാ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) അടിസ്ഥാനമാക്കിയുള്ള സാങ്കേതികവിദ്യ സമസ്തമേഖലയിലും വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ട് വന്നിരിക്കുകയാണ്. ഇന്നത്തെ തൊഴില്‍ വിപണിയില്‍ മത്സരക്ഷമതയോടെ നിലനില്ക്കണമെങ്കില് എഐ, എംഎല് (മെഷീന് ലേണിങ്) സാങ്കേതികവിദ്യകളില്‍ ശക്തമായ അടിത്തറയും നൈപുണ്യവും അനിവാര്യമാണ്. നൈപുണ്യ വികസനത്തിലൂടെ എഐ & എംഎല് വിദ്യകളുടെ ലോകത്തേക്ക് പ്രവേശിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും പ്രൊഫഷണലുകൾക്കും തൊഴില്‍ വൈദഗ്ധ്യം വികസിപ്പിക്കാനും പുതിയ നൈപുണ്യ നേടിയെടുക്കാനും ഏറെ ഗുണം ചെയ്യുന്ന കോഴ്സാണ് കേരള സര്‍ക്കാരിനു കീഴിലുള്ള അസാപ്പും പാലക്കാട് ഐഐടിയും ചേര്‍ന്ന് […]