ലണ്ടൻ ∙ കോളനിഭരണ കാലത്ത് ഇന്ത്യയിൽനിന്ന് ബ്രിട്ടിഷുകാർ കൈവശപ്പെടുത്തിയ കോഹിനൂർ രത്നം ചാൾസ് രാജാവിന്റ കിരീടധാരണച്ചടങ്ങിൽ അദ്ദേഹത്തിന്റെ പത്നി കാമില അണിയില്ല. 1911ൽ ജോർജ് അഞ്ചാമന്റെ കിരീടധാരണവേളയിൽ രാജപത്നി മേരി രാജ്ഞി അണിഞ്ഞ കിരീടം പുതുക്കിയെടുത്ത് കാമില ധരിക്കുമെന്ന് ബക്കിങ്ങാം കൊട്ടാരം അറിയിച്ചു. ഈ കിരീടത്തിന്റെ രൂപകൽപനയിൽ മാറ്റം വരുത്തി കോഹിനൂറിന് പകരം കള്ളിനൻ വജ്രക്കല്ലുകൾ പതിച്ച് അലങ്കരിക്കും. മേയ് 6ന് വെസ്റ്റ്മിൻസ്റ്റർ ആബിയിൽ ചാൾസ് രാജാവിന്റെ കിരീടധാരണച്ചടങ്ങിൽ കാമില കോഹിനൂർ അണിയുമോയെന്ന ആകാംക്ഷയ്ക്കാണ് ഇതോടെ വിരാമമായത്. […]