തുടര്‍ച്ചയായ മൂന്നാം ദിവസവും കേരളത്തിലെ സ്വര്‍ണവിലയില്‍ വര്‍ധനവ്. ഇന്ന് ഒരു പവന് സ്വര്‍ണത്തിന് 120 രൂപ കൂടി 41,400 രൂപയായി.ഇന്നലെയും 120 രൂപ വര്‍ധിച്ചിരുന്നു. ഇതോടെ കഴിഞ്ഞ മൂന്നു ദിവസത്തിലെ തുടര്‍ച്ചയായ വര്‍ധനവില്‍ 320 രൂപയോളമാണ് കൂടിയത്. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 15 രൂപ കൂടി 5175 രൂപയായി.ഫെബ്രുവരി 2 നു ശേഷം സ്വര്‍ണ്ണവില പലതവണ ചാഞ്ചാട്ടത്തിന് വിധേയമായിരുന്നു. കഴിഞ്ഞ 25 ദിവസത്തിനുള്ളില്‍ പവന് 1800 രൂപ കുറഞ്ഞിരുന്നു. ഫെബ്രുവരി 28 മുതലാണ് വീണ്ടും ഉയര്‍ന്നു […]
ബാങ്ക് ജീവനക്കാർക്ക് ആഴ്ചയിൽ 5 ദിവസം ജോലി; ബാങ്ക് യൂണിയനുകളുടെ നിർദേശം പരിഗണിക്കാൻ ഐബിഎ
ദില്ലി: ആഴ്ചയിൽ അഞ്ച് ദിവസത്തെ പ്രവൃത്തി ദിനമെന്ന ബാങ്ക് യൂണിയനുകളുടെ ആവശ്യം ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ (ഐബിഎ) പരിഗണിക്കുന്നുണ്ടെന്ന് റിപ്പോർട്ട്. അതേസമയം അഞ്ച് ദിവസമാക്കി പ്രവർത്തി ദിനം കുറയ്ക്കുമ്പോൾ നഷ്ടമാകുന്ന സമയം നികത്താൻ ഓരോ ദിവസവും ജോലി സമയം 50 മിനിറ്റ് വീതം വർധിപ്പിച്ചേക്കാം. ഇതുമായി ബന്ധപ്പെട്ട്, ഐബിഎയും യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് എംപ്ലോയീസ് (യുഎഫ്ബിഇ) യും തമ്മിൽ ചർച്ചകൾ പുരോഗമിക്കുന്നു. കൂടാതെ 5 ദിവസം പ്രവൃത്തി ദിനമാക്കാനുള്ള നിർദേശം അസോസിയേഷൻ തത്വത്തിൽ സമ്മതിച്ചതായാണ് റിപ്പോർട്ട്. […]
നൂറിലധികം വിമാനങ്ങൾ വാങ്ങാൻ ആകാശ എയർ; വമ്പൻ റിക്രൂട്ട്മെന്റുകൾക്ക് സാധ്യത.
ഈ വർഷം അവസാനത്തോടെ നൂറിലധികം വിമാനങ്ങൾ വാങ്ങാൻ ആകാശ എയർ. അന്തരിച്ച നിക്ഷേപകനായ രാകേഷ് ജുൻജുൻവാലയുടെ 46 ശതമാനം ഇക്വിറ്റി ഓഹരികളുള്ള ആകാശ എയർ രാജ്യത്തെ ഏറ്റവും പുതിയ എയർലൈനാണ്. എയർ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ വിമാന കരാർ എയർബസിനും ബോയിങ്ങിനും നൽകി ദിവസങ്ങൾക്ക് ശേഷമാണ് ആകാശ എയറിന്റെ പ്രഖ്യാപനം. ചെലവ് കുറഞ്ഞ എയർലൈനായ ആകാശ എയർ, പുതിയ ഫ്ലൈറ്റുകൾക്കായി 300-ലധികം പൈലറ്റുമാരെ റിക്രൂട്ട് ചെയ്യാൻ ഒരുങ്ങുകയാണ്. അടുത്ത ഒരു ദശാബ്ദത്തിനുള്ളിൽ ആകാശ എയറിന് 3,500 […]
മില്‍മ മലബാര്‍ മേഖലാ യൂണിയന് കാലിത്തീറ്റ സബ്സിഡി വര്‍ദ്ധിപ്പിച്ചു.
സംസ്ഥാനത്ത് മില്‍മ മലബാര്‍ മേഖലാ യൂണിയന് കാലിത്തീറ്റ സബ്സിഡി വീണ്ടും ഉയര്‍ത്തി. യൂണിയന് ഭരണസമിതി യോഗത്തിലാണ് വില വര്‍ദ്ധനവുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം എടുത്തത്. ഇതോടെ, മാര്‍ച്ച് 1 മുതല്‍ 31 വരെ മില്‍മ ഗോമതി ഗോള്‍ഡ് കാലിത്തീറ്റയ്ക്ക് 50 കിലോ ചാക്കിന് 300 രൂപ വരെയാണ് സബ്സിഡിയായി ലഭിക്കുക. ഇത് സംബന്ധിച്ച വിവരങ്ങള്‍ മില്‍മ ചെയര്മാന് കെ.എസ് മണി പുറത്തുവിട്ടു. നിലവില്‍, മില്‍മ ഗോമതി ഗോള്‍ഡ് കാലിത്തീറ്റയ്ക്ക് ചാക്ക് ഒന്നിന് 150 രൂപയാണ് സബ്സിഡിയായി ലഭിക്കുന്നത്. […]
ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങള്‍ക്ക് നികുതി ചുമത്തില്ല; തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറി
ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങള്‍ക്ക് വീടുകള്‍ക്ക് നികുതി ഈടാക്കില്ലെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ നിയമസഭയെ അറിയിച്ചു.പൊതുവില്‍ കാര്യങ്ങള്‍ പരിശോധിക്കാന്‍ വേണ്ടി മുന്നോട്ടുവെച്ച നിര്‍ദേശം മാത്രമാണ്. തദ്ദേശ സ്വയംഭരണ വകുപ്പ് പരിശോധിക്കേണ്ട കാര്യമാണ്. ബജറ്റിലെ പല നിര്‍ദേശങ്ങളില്‍ ഒന്നു മാത്രമാണ്.കെട്ടിടങ്ങള്‍ക്ക് അധിക നികുതി ഏര്‍പ്പെടുത്താന്‍ ഫെബ്രുവരി മൂന്നിന് നിയമസഭയില്‍ അവതരിപ്പിച്ച സംസ്ഥാന ബജറ്റിലാണ് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ നിര്‍ദേശം വെച്ചത്. ഇതിലൂടെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് 1,000 കോടി അധികമായി ലഭിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിച്ചിരുന്നത്.ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങള്‍ക്കും പ്രവാസികളുടെ വീടുകള്‍ക്കും അധിക […]
ലോക സമ്പന്നരില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഇലോണ്‍ മസ്ക്.
ആഗോള ശതകോടീശ്വര പട്ടികയില്‍ വീണ്ടും ഒന്നാമതെത്തി ഇലോണ്‍ മസ്ക്. 18,700 കോടി ഡോളര്‍ ആസ്തിയുമായി ബ്ലൂംബെര്‍ഗ് പട്ടികയില്‍ ഒന്നാമതെത്തിയ മസ്ക്കിന് 2023ല്‍ ഇതുവരെ സമ്പത്തിൽ 5,000 കോടി ഡോളറിന്‍്റെ വര്‍ധനയുണ്ടായി.18,500 കോടി ഡോളര്‍ ആസ്തിയുള്ള ഫ്രഞ്ച് വ്യവസായി ബെര്‍ണാഡ് അര്‍നോയെയാണ് മസ്ക് മറികടന്നത്. ആമസോണിന്റെ ജെഫ് ബിസോസ് 11700 കോടി ഡോളര്‍ ആസ്തിയുമായി മൂന്നാം സ്ഥാനത്താണ്.ടെസ്ലയുടെ ഓഹരി വില വര്‍ദ്ധിച്ചതിനാലാണ് മസ്കിന്റെ ആസ്തി വര്‍ദ്ധിച്ചത്. നിലവില്‍ ടെസ്ലയില് മസ്കിന് 13 ശതമാനം ഓഹരിയുണ്ട്. 2022 ല്‍ മസ്ക് […]
അദാനിയില്‍ തകര്‍ന്ന് എല്‍ഐസി: ഓഹരി വില റെക്കോഡ് താഴ്ചയില്‍.
ലൈഫ് ഇന്‍ഷുറന്‍സ് കോര്പറേഷന് ഓഫ് ഇന്ത്യ(എല്‍.ഐ.സി)യുടെ ഓഹരി വില റെക്കോഡ് തകര്‍ച്ചയില്‍. ദിനവ്യാപാരത്തിനിടെ ഓഹരി വില എക്കാലത്തെയും താഴ്ന്ന നിലവാരമായ 566.05 രൂപയിലെത്തി. തുടര്‍ച്ചയായി ഏഴാമത്തെ ദിവസമാണ് ഓഹരി വില താഴുന്നത്.ജനുവരി 30 മുതലുള്ള കണക്കു പ്രകാരം എല്‍ഐസിയുടെ അദാനി ഗ്രൂപ്പ് ഓഹരികളിലെ നിക്ഷേപ മൂല്യത്തില്‍ 20,000 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് റിപ്പോര്‍ട്ട്. ഇതേതുടര്‍ന്നാണ് ഓഹരി കനത്ത വില്പന സമ്മര്‍ദം നേരിട്ടത്.അദാനി ഗ്രൂപ്പിന്റെ എല്ലാ കമ്പനികളുടെ ഓഹരികളിലും എല്‍ഐസിക്ക് നിക്ഷേപമുണ്ട്. അദാനി പോര്‍ട്സ്, അദാനി എന്റര്‍പ്രൈസസ്, അദാനി […]
വിപണിയില്‍ നേട്ടത്തോടെ തുടക്കം: നിഫ്റ്റി 17,400ന് മുകളില്‍.
കഴിഞ്ഞ ദിവസങ്ങളിലെ നഷ്ടത്തിനുശേഷം വിപണിയില്‍ ആശ്വാസനേട്ടം. സെന്‍സെക്സ് 184 പോയന്റ് ഉയര്‍ന്ന് 59,472ലും നിഫ്റ്റി 40 പോയന്റ് നേട്ടത്തില്‍ 17,433ലുമാണ് വ്യാപാരം നടക്കുന്നത്. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ബജാജ് ഓട്ടോ, ടെക് മഹീന്ദ്ര, ടിസിഎസ്, ഐഷര്‍ മോട്ടോഴ്സ്, ഹീറോ മോട്ടോര്‍കോര്‍പ്, ബ്രിട്ടാനിയ, ടാറ്റ മോട്ടോഴ്സ്, സണ്‍ ഫാര്‍മ ഇന്‍ഫോസിസ്, മാരുതി സുസുകി, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.അദാനി എന്റര്‍പ്രൈസസ്, ഹിന്‍ഡാല്‍കോ, സിപ്ല, കോള്‍ ഇന്ത്യ, അദാനി പോര്‍ട്സ്, എസ്ബിഐ, യുപിഎല്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഇന്‍ഡസിന്‍ഡ് ബാങ്ക് തുടങ്ങിയ […]
രാജ്യത്ത് സിമന്റ് ഉപഭോഗത്തില്‍ വന്‍ കുതിപ്പ്
രാജ്യത്ത് അടിസ്ഥാന സൗകര്യ വികസനം മെച്ചപ്പെട്ടതോടെ സിമന്റ് ഉപഭോഗത്തില്‍ വന്‍ കുതിച്ചുചാട്ടം. നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ആദ്യത്തെ 10 മാസത്തെ കണക്കുകള്‍ പ്രകാരം, സിമന്റ് ഉപഭോഗത്തില്‍ 11 ശതമാനത്തിന്റെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.അതേസമയം, അടുത്ത സാമ്പത്തിക വര്‍ഷം രാജ്യത്തെ സിമന്റ് ഉപഭോഗം 7 ശതമാനം മുതല്‍ 9 ശതമാനം വരെ ഉയര്‍ന്ന് 425 മില്യണ്‍ ടണ്‍ ആകുമെന്നാണ് വിലയിരുത്തല്‍. കൂടാതെ, തുടര്‍ച്ചയായ മൂന്ന് വര്‍ഷങ്ങളിലും സിമന്റ് ഉപഭോഗം ഉയരാന്‍ സാധ്യതയുണ്ട്. കേന്ദ്രസര്‍ക്കാര്‍ അടിസ്ഥാന സൗകര്യ വികസനത്തിന് കൂടുതല്‍ ഊന്നല്‍ […]
ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന കരാർ സ്വന്തമാക്കി ടാറ്റ;
5,000 ഇലക്ട്രിക് വാഹന നിർമ്മാണ കരാർ പിടിച്ച് ടാറ്റ മോട്ടോഴ്സ്. ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രിക് പാസഞ്ചർ വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്സിന് കരാർ നൽകിയത് റൈഡ്-ഹെയ്ലിംഗ് കമ്പനിയായ ഊബർ ആണ്. കരാർ പ്രകാരം, ഡൽഹി ദേശീയ തലസ്ഥാന മേഖല, മുംബൈ, കൊൽക്കത്ത, ചെന്നൈ, ഹൈദരാബാദ്, ബംഗളുരു, അഹമ്മദാബാദ് എന്നിവിടങ്ങളിലെ ഫ്ലീറ്റ് ഓപ്പറേറ്റർമാരെ പങ്കാളികളാക്കി ഊബർ ടാറ്റ മോട്ടോഴ്സിന്റെ ഇലക്ട്രോണിക് വാഹനങ്ങൾ പുറത്തിറക്കും. ഈ മാസം മുതൽ ടാറ്റ മോട്ടോഴ്സ് വാഹനങ്ങൾ ഘട്ടം ഘട്ടമായി വിതരണം ചെയ്യും. […]