ന്യൂഡൽഹി ∙ 20,000 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിട്ട എഫ്പിഒയെ വൻകിട സ്ഥാപനങ്ങൾ കരകയറ്റിയിട്ടും അസാധാരണ സാഹചര്യവും വിപണിയിലെ അനിശ്ചിതത്വവും കണക്കിലെടുത്താണ് വിവാദങ്ങൾക്കിടയിലും അദാനി ഗ്രൂപ്പിന്റെ അനുബന്ധ ഓഹരി വിൽപന നീക്കം ഉപേക്ഷിക്കുന്നതെന്ന് അദാനി ഗ്രൂപ്പ് വ്യക്തമാക്കിയത്. എഫ്പിഒയിൽ നിക്ഷേപിച്ചവരുടെയും തുക ബ്ലോക്ക് ചെയ്തവരുടെയും പണം തിരികെനൽകും. എഫ്പിഒ ഉപേക്ഷിക്കാനുള്ള തീരുമാനം നിലവിലെ പദ്ധതികളെയോ ഭാവിപരിപാടികളെയോ ബാധിക്കില്ലെന്നും അദാനി ഗ്രൂപ്പ് വ്യക്തമാക്കി. അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരിവില വലിയ തോതിൽ മാറിമറിയുന്ന സാഹചര്യത്തിൽ എഫ്പിഒയുമായി മുന്നോട്ടുപോകുന്നത് ധാർമികമായി […]
ഇനി ഡെലിവറി അതിവേഗം; ഇന്ത്യയിൽ ‘ആമസോൺ എയർ’ എത്തി
ആഗോള ഇ- കൊമേഴ്സ് ഭീമനായ ആമസോണ്‍ ഇന്ത്യയില്‍ കാര്‍ഗോ ഫ്ലീറ്റ് സര്‍വീസ് ആരംഭിച്ചു. ‘ആമസോണ്‍ എയര്‍’ എന്ന പേര് നല്‍കിയിരിക്കുന്ന കാര്‍ഗോ ഫ്ലീറ്റ് സര്‍വീസ് ആരംഭിക്കുന്നതോടെ ഡെലിവറി ഇനി എളുപ്പത്തിലും വേഗത്തിലും സാധ്യമാകും.യുഎസിനും യൂറോപ്പിനും ശേഷം ആമസോണിന്റെ ഈ സേവനം ലഭിക്കുന്ന മൂന്നാമത്തെ മേഖലയാണ് ഇന്ത്യ.ആമസോണിന്റെ പ്രധാന വിപണിയായ ഇന്ത്യയില്‍ ഡെലിവറി വിപുലീകരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആമസോണ്‍ ആവിഷ്കരിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ആമസോണ്‍ എയറിന് തുടക്കമിട്ടത്. ബാംഗ്ലൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചരക്ക് കാരിയറായ ക്വിക്ജെറ്റ് കാര്‍ഗോ എയര്‍ലൈന്‍ പ്രൈവറ്റ് […]
മുകേഷ് അംബാനിക്ക് വമ്പൻ നേട്ടം; ലോകത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ സിഇഒ.
ലോകത്തെ മികച്ച സിഇഒമാരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്ത് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ബ്രാൻഡ് മൂല്യനിർണ്ണയ കൺസൾട്ടൻസി ബ്രാൻഡ് ഫിനാൻസിന്റെ 2023 ലെ ബ്രാൻഡ് ഗാർഡിയൻഷിപ്പ് സൂചിക പ്രകാരമാണ് മുകേഷ് അംബാനി രണ്ടാം സ്ഥാനത്ത് എത്തിയത്. ഇന്ത്യൻ വംശജരായ സിഇഒമാരിൽ മൈക്രോസോഫ്റ്റിന്റെ സത്യ നാദെല്ല, ഗൂഗിളിന്റെ സുന്ദർ പിച്ചൈ എന്നിവരെ മുകേഷ് അംബാനി പിന്തള്ളി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡിജിറ്റൽ ബയോളജി, ക്ലൈമറ്റ് സയൻസസ്, ഓട്ടോണമസ് വെഹിക്കിൾസ്, റോബോട്ടിക്സ് എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് കമ്പ്യൂട്ടിംഗിന്റെ അടുത്ത യുഗത്തിലേക്കുള്ള […]
ട്വിറ്റര്‍ ബ്ലൂ സേവനത്തിന് പ്രതിമാസം 11 ഡോളര്‍ നിരക്ക് പ്രഖ്യാപിച്ച് ഇലോണ്‍ മസ്ക്ക്
പ്രീമിയം വെര്‍ഷനായ ട്വിറ്റര്‍ ബ്ലൂ സേവനത്തിന് നിരക്ക് വര്‍ധിപ്പിച്ച് ഇലോണ്‍ മസ്കിന്റെ ഉടമസ്ഥതയിലുള്ള ട്വിറ്റര്‍. ട്വിറ്ററില്‍ ബ്ലൂ ടിക് ലഭിക്കണമെങ്കില്‍ ഇനി പ്രതിമാസം 11 ഡോളര്‍ നല്‍കേണ്ടിവരും. ആന്‍ഡ്രായിഡ് ഉപഭോക്താക്കള്‍ക്കുള്ള നിരക്കാണ് വര്‍ധിപ്പിച്ചത്. ഐ ഒ എസ് ഉപഭോക്താക്കള്‍ക്കുള്ള നിരക്ക് നേരത്തെ തന്നെ 11 ഡോളറായി ഉയര്‍ത്തിയിരുന്നു.രാഷ്ട്രീയക്കാര്‍, പ്രശസ്ത വ്യക്തികള്‍, പത്രപ്രവര്‍ത്തകര്‍, മറ്റ് പൊതു വ്യക്തികള്‍ എന്നിവരുടെ വെരിഫൈഡ് അക്കൗണ്ടുകള്‍ക്ക് മുൻപ് സൗജന്യമായി നല്‍കിയിരുന്ന ബ്ലൂ ടിക്കാണ് ഇലോണ്‍ മസ്ക് ട്വിറ്റര്‍ ഏറ്റെടുത്തതോടെ പെയിഡ് സബ്സ്ക്രിപ്ഷന് ആക്കിയത്. […]
വിമാനത്താവളങ്ങൾ സ്വകാര്യവത്കരിക്കും; 8,000 കോടി രൂപ സമാഹരിക്കാൻ സർക്കാർ.
2023 ലെ കേന്ദ്ര ബജറ്റിന് മുന്നോടിയായി അസറ്റ് മോണിറ്റൈസേഷനിലൂടെ 20,000 കോടി രൂപ സമരഹരിക്കാൻ വ്യോമയാന മന്ത്രാലയം. വ്യോമയാന മേഖലയിൽ കൂടുതൽ സ്വകാര്യ നിക്ഷേപം കൊണ്ടുവരാനാണ് ശ്രമം എന്നാണ് റിപ്പോർട്ട്. വരുന്ന ബജറ്റിൽ ഇതിനെക്കുറിച്ചുള്ള പ്രഖ്യാപനങ്ങൾ ഉണ്ടായേക്കും.റായ്പൂർ, ജയ്പൂർ, വിജയവാഡ, കൊൽക്കത്ത, ഇൻഡോർ എന്നിവയുൾപ്പെടെ 12 വിമാനത്താവളങ്ങളുടെ പട്ടിക സ്വകാര്യവൽക്കരണത്തിനായി തയ്യാറാക്കിയിട്ടുണ്ട്. വിമാനത്താവളങ്ങളുടെ സ്വകാര്യവൽക്കരണത്തിലൂടെ 8,000 കോടി രൂപയിലധികം വരുമാനമുണ്ടാക്കാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്.യാത്രക്കാരുടെ എണ്ണത്തിലും വിമാനങ്ങളുടെ എണ്ണത്തിലും വ്യോമയാന മേഖല കുതിച്ചുയരുകയാണ്. വിമാനത്താവളങ്ങളുടെ എണ്ണവും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഗോവയിലും […]