മോട്ടോർ വാഹന നികുതി കൂട്ടി. പുതിയതായി വാങ്ങുന്ന 2 ലക്ഷം വില വരുന്ന മോട്ടോർ വാഹനങ്ങളുടെ ഒറ്റ തവണ നികുതിയിൽ 2% വർദ്ധന വരുത്തി. ഇതിലൂടെ 92 കോടിയുടെ അധിക വരുമാനമാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. പുതുതായി വാങ്ങുന്ന മോട്ടോർ കാറുകളുടെയുംപ്രൈവറ്റ്ആവശ്യങ്ങള്ക്കുപയോഗിക്കുന്ന വാഹനങ്ങളുടെയും നിരക്ക് താഴെ a. 5 ലക്ഷം വരെ വിലയുള്ളവ – 1% വര്‍ദ്ധനവ് b. 5 ലക്ഷം മുതല്‍ 15 ലക്ഷം വരെ – 2% വര്‍ദ്ധനവ് c. 15 ലക്ഷം മുതല്‍ 20 […]
സംസ്ഥാനത്ത് ഉടനീളം എയർ സ്ട്രിപ്പ് സ്ഥാപിക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ.
വിഴിഞ്ഞം തുറമുഖത്തിന് ചുറ്റുമായി വ്യവസായി ഇടനാഴി സ്ഥാപിക്കുമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ.ഇതിനായി കിഫ്ബി വഴി 1000 കോടി രൂപ വകയിരുത്തി. ഇടനാഴിക്ക് ഒപ്പം താമസ സൗകര്യങ്ങളും ഒരുക്കും. വിഴിഞ്ഞം തേക്കട റിങ് റോഡ് കൊണ്ടുവരും.വിഴിഞ്ഞം തുറമുഖം വികസനത്തിൽ ഏറ്റവും പ്രധാനപ്പെട്ടതെന്നെന്നും ധനമന്ത്രി പറഞ്ഞു.പിപിപി മോഡൽ കമ്പനി ഇതിനായി രൂപീകരിക്കും. 50 കോടി രൂപ വകയിരുത്തി. എയർ സ്ട്രിപ്പുകൾ നടപ്പാക്കാനുള്ള കമ്പനിക്കായി 20 കോടി രൂപയും വകയിരുത്തി. കേരളത്തിൽ വിലക്കയറ്റം നിയന്ത്രിക്കാനായി. ഇതിനായി 2000 കോടി വകയിരുത്തി. തനതു വരുമാനം […]
ആദായ നികുതി പരിധിയിൽ ഇളവ്, 7 ലക്ഷം രൂപ വരെ നികുതി നൽകേണ്ട
മധ്യവർഗത്തിന് തലോടലുമായി കേന്ദ്ര ബജറ്റ്. പുതിയ ആദായ നികുതി ഘടനയിലേക്ക് മാറിയവർക്ക് ഇൻകം ടാക്സ് പരിധി 5 ൽ നിന്ന് ഏഴ് ലക്ഷമാക്കി ഉയർത്തി. അതേസമയം, എല്ലാ സർക്കാർ സ്ഥാപനങ്ങളും പാൻ തിരിച്ചറിയൽ രേഖയായി സ്വീകരിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി. എല്ലാ അന്ത്യോദയ ഗുണഭോക്താക്കൾക്കും ഗുണം ലഭിക്കത്തക്ക വിധം പിഎം ഗരീബ് കല്യാൺയോജന ഒരു വർഷം കൂടി തുടരുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചു. ഇതിനായുള്ള 2ലക്ഷം കോടി രൂപയുടെ ചെലവ് കേന്ദ്രം വഹിക്കും. 5 […]
വിദ്യാഭ്യാസ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ; ഏകലവ്യ സ്കൂളിലേക്ക് അധ്യാപകരെയും ജീവനക്കാരെയും നിയമിക്കുമെന്ന് കേന്ദ്ര ധനമന്ത്രി
അടുത്ത മൂന്നു വർഷത്തിനുള്ളിൽ 3.5 ലക്ഷം ഗോത്രവിഭാഗ വിദ്യാർത്ഥികൾക്കായുള്ള 740 ഏകലവ്യ സ്കൂളുകളിലേക്ക് 38800 അധ്യാപകരെയും ജീവനക്കാരെയും നിയമിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ബജറ്റിൽ പ്രഖ്യാപിച്ചു. മെഡിക്കൽ കോളേജുകളോട് ചേർന്ന് 157 നഴ്സിംഗ് കോളേജുകൾ സ്ഥാപിക്കും. രാജ്യത്തെ അധ്യാപക പരിശീലനം നവീകരിക്കും. കുട്ടികൾക്കും കൗമാരക്കാർക്കും ദേശീയ ഡിജിറ്റൽ ലൈബ്രറികൾ തയ്യാറാക്കും. ഗോത്രവിഭാഗങ്ങളുടെ ക്ഷേമത്തിന് മൂന്നു വർഷത്തേക്ക് 15000 കോടി മാറ്റിവെക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഗവേഷണത്തിനായി മൂന്ന് കേന്ദ്രങ്ങൾ സ്ഥാപിക്കും. നാഷണൽ ഡേറ്റ ഗവേണൻസ് പോളിസി കൊണ്ടുവരും.
ലക്ഷ്യം അതിവേഗ ട്രെയിനുകൾ; ബജറ്റിൽ അനുവദിച്ചത് 2.40 ലക്ഷം കോടി
ഇന്ത്യൻ റെയിൽവേയുടെ സമഗ്ര വികസനം ലക്ഷ്യമിട്ടാണ് ഇത്രയും വലിയ തുക അനുവദിക്കുന്നതെന്നും ധനമന്ത്രി നിർമലാ സീതാരാമൻ പറഞ്ഞു. 2014ന് ശേഷം റെയിൽവേക്ക് ഏറ്റവും ഉയർന്ന തുക അനുവദിക്കുന്നത് ഈ സാമ്പത്തിക വർഷത്തിലാണെന്നും അവർ വ്യക്തമാക്കി. റെയിൽവേയിൽ സമഗ്ര മാറ്റത്തിനാണ് കേന്ദ്ര സർക്കാർ ഒരുങ്ങുന്നത്. നിലവിലെ റെയിൽവേ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനും പുതിയ ട്രെയിനുകൾ അനുവദിക്കാനും പദ്ധതിയുണ്ട്. പുതിയ വന്ദേഭാരത് ട്രെയിനുകൾ ആരംഭിക്കാനും പുതിയ പാതകൾ സ്ഥാപിക്കാനും സുരക്ഷാ സംവിധാനം മെച്ചപ്പെടുത്താനും റെയിൽവേ കേന്ദ്രത്തോട് ഫണ്ട് ആവശ്യപ്പെട്ടിരുന്നു. റെയിൽവേക്ക് […]
കാർഷിക മേഖലയുടെ പുരോഗതി ലക്ഷ്യമിട്ട് നിരവധി പദ്ധതികൾ പ്രഖ്യാപിച്ച് കേന്ദ്ര ധനമന്ത്രി
കാർഷിക മേഖലയുടെ പുരോഗതി ലക്ഷ്യമിട്ട് അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റിൽ നിരവധി പദ്ധതികൾ പ്രഖ്യാപിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. അടുത്ത മൂന്ന് വർഷത്തിനകം ഒരു കോടി കർഷകർക്ക് പ്രകൃതി കൃഷിയിലേക്ക് മാറാനുള്ള സഹായങ്ങൾ നൽകും. പതിനായിരം ബയോ ഇൻപുട് റിസോഴ്സ് സെന്ററുകൾ രാജ്യത്താകെ തുടങ്ങുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.കാർഷിക മേഖലയിൽ സ്റ്റാർട്ടപ്പുകൾ തുടങ്ങുന്നതിനായി യുവ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഒരു കാർഷിക ഉത്തേജക ഫണ്ട് രൂപീകരിക്കും. ഹരിത വികസനത്തിനായി ഗ്രീൻ ഹൈഡ്രജൻ മിഷന് 19700 കോടി ബജറ്റില്‍ […]
മധ്യവർഗത്തിന് തലോടൽ; ആദായനികുതി വരുമാന പരിധി ഉയർത്തി
രണ്ടാം മോദി സർക്കാറിന്റെ അവസാനത്തെ സമ്പൂർണ ബജറ്റിൽ മധ്യവർഗത്തിന് തലോടൽ. ആദായനികുതി വരുമാന പരിധി അഞ്ച് ലക്ഷത്തിൽ നിന്ന് ഏഴ് ലക്ഷമാക്കി ഉയർത്തി. ഇനി മുതൽ ഏഴ് ലക്ഷം വരെ നികുതിയില്ല. അതേസമയം പുതിയ നികുതി ഘടനയിൽ ഉൾപ്പെട്ടവർക്ക് മാത്രമാണ് ഏഴ് ലക്ഷം രൂപയായി ഉയർത്തിയതിന്റെ ഗുണമുണ്ടാകുക. പഴയ ഘടനയിൽ ഉൾപ്പെട്ടവർക്ക് അഞ്ച് ലക്ഷമായി തുടരും. നികുതി സ്ലാബ് അഞ്ചാക്കി കുറച്ചു. മൂന്ന് ലക്ഷം വരെ നികുതിയില്ല. മൂന്ന് മുതൽ ആറ് ലക്ഷം വരെ അഞ്ച് ശതമാനമാണ് […]
വസ്ത്രത്തിനും സ്വർണ്ണത്തിനും സിഗരറ്റിനും വില കൂടും;
കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് പാർലമെന്റിൽ അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചു. ബജറ്റ് നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ 2023-24 വർഷത്തിൽ സ്വർണ്ണം, വെള്ളി, ഡയമണ്ട്, സിഗരറ്റ്, വസ്ത്രം എന്നിവയും വില വര്‍ധിക്കും. ചില ഉൽപ്പന്നങ്ങളുടെ വില കുറയുകയും ചെയ്യും. വില കൂടുന്നവ സ്വർണ്ണം വെള്ളി ഡയമണ്ട് സിഗരറ്റ് വസ്ത്രം വില കുറയുന്നവ മൊബൈല്‍ ഫോണ്‍ ടിവി ക്യാമറ ലെന്‍സ് ലിഥിയം ബാറ്ററി ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി ഹീറ്റിംഗ് കോയില്‍
ഒരു വർഷത്തേക്ക് കൂടി സംസ്ഥാനങ്ങൾക്ക് പലിശരഹിത വായ്പ
സംസ്ഥാന സർക്കാരുകൾക്കുള്ള 50 വർഷത്തെ പലിശ രഹിത വായ്പ കേന്ദ്രം ഒരു വർഷത്തേക്ക് കൂടി തുടരുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. 2023 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റിലാണ് ധനമന്ത്രിയുടെ പ്രഖ്യാപനം. രാഷ്ട്രത്തിന്റെ സമഗ്രസാമ്പത്തിക വളര്‍ച്ചയ്ക്കും നിക്ഷേപങ്ങള്‍ക്കും സംസ്ഥാനങ്ങളുടെ പങ്കാളിത്തം ത്വരിതപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാനങ്ങള്‍ക്ക് വായ്പ പ്രഖ്യാപിച്ചിരുന്നത്. 50 വർഷത്തെ തിരിച്ചടവ് കാലാവധിയുള്ള പലിശ രഹിത വായ്പയാണിത്.
ബജറ്റ് അവതരണം തുടരുന്നു, ഏഴ് മുൻഗണനാ വിഷയങ്ങൾ;
രണ്ടാം മോദി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുകയാണ്. ഏഴ് മുൻഗണന വിഷയങ്ങൾ ബജറ്റിലുണ്ട്. അടിസ്ഥാന സൗകര്യ വികസനം, യുവശക്തി, കർഷക ക്ഷേമം, പിന്നാക്ക ക്ഷേമം, ഊർജ്ജ സംരക്ഷണം അടക്കമാണ് 7 മുൻഗണനാ വിഷയങ്ങൾ.സ്വതന്ത്ര്യത്തിൻ്റെ അമൃത കാലത്തെ ആദ്യ ബജറ്റെന്നും ധനമന്ത്രി പറഞ്ഞു.ജനക്ഷേമ പദ്ധതികൾക്ക് തന്നെ എന്നും മുൻഗണന. കഴിഞ്ഞ ബജറ്റിൻ്റെ അടിത്തറയിൽ നിന്ന് കെട്ടി പൊക്കുന്നതാണ് ഈ ബജറ്റ്. ആഗോളതലത്തിൽ ഇന്ത്യയെ മതിപ്പോടെ നോക്കുന്നു. കൊവിഡ് കാലത്ത് ആരും പട്ടിണി കിടക്കാതെ […]