സംസ്ഥാനത്ത് ഏലത്തിന് പിന്നാലെ സര്‍വകാല റെക്കോര്‍ഡിലേക്ക് ഉയരാനൊരുങ്ങി കാപ്പി വിലയും. വിളവെടുപ്പ് ഏതാണ്ട് അവസാനിച്ചപ്പോള്‍ വന്‍ കുതിച്ചുചാട്ടമാണ് കാപ്പി വിലയില്‍ ഉണ്ടായിരിക്കുന്നത്. നിലവിലെ നിരക്ക് അനുസരിച്ച്‌, കാപ്പിപ്പരിപ്പിന്റെ വില ക്വിന്റലിന് 19,400 രൂപയായാണ് ഉയര്‍ന്നത്. ചരിത്രത്തില്‍ ആദ്യമായാണ് കാപ്പിപ്പരിപ്പിന്റെ വില ഇത്രയും ഉയരുന്നത്. പ്രധാന കാപ്പി ഉല്‍പ്പാദന രാജ്യങ്ങളായ ബ്രസീല്‍, കൊളംബിയ, ഇന്തോനേഷ്യ എന്നിവിടങ്ങളില്‍ ഏതാനും മാസങ്ങളായി ഉല്‍പ്പാദനത്തില്‍ ഗണ്യമായ കുറവ് ഉണ്ടായിട്ടുണ്ട്. ഇത് ആഭ്യന്തര കര്‍ഷകര്‍ക്കാണ് തുണയായത്. ഉല്‍പ്പാദനത്തില്‍ ഉണ്ടായ കുറവും, ആവശ്യക്കാര്‍ മോഹവില നല്‍കുന്നതും […]