തിരുവനന്തപുരം ∙ യുവസംവിധായിക നയനയുടെ മരണത്തിൽ ക്രൈംബ്രാഞ്ച് മെഡിക്കൽ ബോർഡ് രൂപീകരിക്കും. ആത്മഹത്യാ സാധ്യത ഫൊറൻസിക് സർജൻ ഡോ. ശശികല തള്ളാത്ത സാഹചര്യത്തിലാണ് നടപടി. റിപ്പോർട്ടുകളിൽ വ്യക്തത വരുത്താനാണ് മെഡിക്കൽ ബോർഡ് രൂപീകരിക്കുന്നത്. 2019 ഫെബ്രുവരി 23ന് വൈകീട്ടാണ് സുഹൃത്തുക്കൾ നയനയുടെ മൃതദേഹം കണ്ടെത്തുന്നത്. എന്നാൽ അതിനും മണിക്കൂറുകൾക്ക് മുൻപ് പുലർച്ചെ 4.15നും 8.15നുമിടയിലാണ് മരണം സംഭവിച്ചിരിക്കുന്നത്. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം എത്തുന്നത് 18 മണിക്കൂറുകൾ കഴിഞ്ഞാണ്. മൃതദേഹം കണ്ടെത്തിയ മുറി അകത്തുനിന്ന് പൂട്ടിയനിലയിലായിരുന്നതിനാൽ ആത്മഹത്യ സാധ്യത തള്ളിക്കളയാനാകില്ലെന്നും […]