2023-2024 ലെ കേന്ദ്ര ബജറ്റ് ഹരിത വളര്‍ച്ചയ്ക്ക് ആക്കം കൂട്ടുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. “2014 മുതല്‍ ഇന്ത്യയില്‍ വന്ന എല്ലാ പൊതു ബജറ്റുകളിലും ഒരു മാതൃകയുണ്ട്. ബിജെപി ഗവണ്‍മെന്റിന്റെ ഓരോ ബജറ്റും നിലവിലെ വെല്ലുവിളികള്‍ പരിഹരിക്കുന്നതിനൊപ്പം നവയുഗ പരിഷ്‌കാരങ്ങളും മുന്നോട്ട് കൊണ്ടുപോകുന്നു എന്നതാണ് മാതൃക. ഹരിത വളര്‍ച്ചയെക്കുറിച്ചുള്ള ആദ്യ വെബിനാറിനെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. പുനരുല്‍പ്പാദിപ്പിക്കാവുന്ന ഊര്‍ജ്ജ സ്രോതസ്സുകളില്‍ ഇന്ത്യ എത്രത്തോളം കമാന്‍ഡിംഗ് സ്ഥാനത്താണോ അത്രയധികം മാറ്റം ലോകത്തിന് കൊണ്ടുവരാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. […]