ഭീതിയോ പക്ഷപാതമോ ഇല്ലാതെ മാധ്യമപ്രവര്‍ത്തനം തുടരുമെന്ന് ബിബിസി. മുംബൈയിലെയും ഡല്‍ഹിയിലെയും ഓഫീസുകളില്‍ മൂന്ന് ദിവസമായി നടന്നിരുന്ന ആദായനികുതി റെയ്ഡ് പൂര്‍ത്തിയായതിന് പിന്നാലെയാണ് ബിബിസിയുടെ പ്രസ്താവന. അന്വേഷണത്തില്‍ ആദായ നികുതി അധികാരികളുമായി പൂര്‍ണമായി സഹകരിക്കുന്നുണ്ടെന്നും ഭാവിയിലും ഇത് തുടരുമെന്നും ബിബിസി അറിയിച്ചു. കഴിഞ്ഞ ദിവസമാണ് മുംബൈയിലെയും ഡല്‍ഹിയിലെയും ബിബിസി ഓഫീസുകളില്‍ മൂന്ന് ദിവസമായി നടന്നിരുന്ന ആദായനികുതി വകുപ്പിന്റെ റെയ്ഡ് അവസാനിച്ചത്. ഡല്‍ഹിയില്‍ 60 മണിക്കൂറും മുംബൈയില്‍ 55 മണിക്കൂറുമാണ് സര്‍വേ നടത്തിയത്. ബിബിസി ഓഫീസില്‍ നിന്ന് നിരവധി രേഖകളും […]
ബിസിസി ഓഫീസിൽ ആദായനികുതി റെയ്ഡ്; സാമ്പത്തിക ഇടപാടു രേഖകളുടെ പകർപ്പുകൾ ശേഖരിച്ച് ആദായനികുതി വകുപ്പ്
ന്യൂഡൽഹി / മുംബൈ ∙ ബിബിസി ഓഫീസുകളിലെ ആദായനികുതി വകുപ്പിന്റെ പരിശോധന രണ്ടാം ദിവസം രാത്രിയും തുടർന്നു. സാമ്പത്തിക ഇടപാട് രേഖകളുടെ പകർപ്പുകൾ ഉദ്യോഗസ്ഥർ ശേഖരിച്ചു. ചൊവ്വാഴ്ച രാത്രി മാധ്യമപ്രവർത്തകരെ വീട്ടിൽ പോകാൻ അനുവദിച്ചെങ്കിലും ധനകാര്യ വിഭാഗം ജീവനക്കാരോട് ഓഫീസിൽ തുടരാൻ ആവശ്യപ്പെട്ടു. ഓഫീസിൽ നിർബന്ധമായും എത്തേണ്ടതില്ലാത്ത ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാൻ നിർദേശം നൽകി. ഇന്ത്യയിൽ ബിബിസിയുടെ ഘടന, പ്രവർത്തനം തുടങ്ങിയവ സംബന്ധിച്ച ചോദ്യങ്ങൾക്ക് വിശദമായ മറുപടി നൽകണമെന്ന് ബിബിസി വേൾഡ് സർവീസ് ഡയറക്ടർ ലിലെയ്ൻ […]
ബി ബി സി ഓഫീസുകളിലെ ആദായ നികുതി വകുപ്പ് പരിശോധനക്കെതിരെ രൂക്ഷവിമര്‍ശനവുമായി സീതാറാം യെച്ചൂരി
ബി ബി സിയുടെ പ്രധാനപ്പെട്ട ഓഫീസുകളിലെ ആദായ നികുതി വകുപ്പ് പരിശോധനക്കെതിരെ രൂക്ഷവിമര്‍ശനവുമായി സി പി ഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്ന് യെച്ചൂരി തുറന്നടിച്ചു. സര്‍വ്വേ എന്നാണ് പറയുന്നതെങ്കിലും നടക്കുന്നത് റെയ്ഡ് തന്നെയാണെന്നും അന്താരാഷ്ട്ര തലത്തില്‍ ഇത്തരം നടപടികള്‍ ഇന്ത്യക്ക് നാണക്കേടുണ്ടാക്കുമെന്നും യെച്ചൂരി പറഞ്ഞു. മാധ്യമ സ്വാതന്ത്രത്തിലേക്കുള്ള കടന്നുകയറ്റമാണെന്നും, അദാനിക്ക് എതിരെ ജെ പി സി അന്വേഷണം ഇല്ലെന്നും യെച്ചൂരി മാധ്യമങ്ങളോട് പറഞ്ഞു. ബി ബി സിയുടെ […]