റിയാദ് . അസോസിയേഷന്‍ ഓഫ് ഹെല്‍ത്ത് കെയര്‍ പ്രൊവൈഡേഴ്സ് ഇന്ത്യ (എ.എച്ച്‌.പി.ഐ)യുടെ എക്സലന്‍സ് ഇന്‍ നഴ്സിങ് പ്രാക്ടീസ് കാറ്റഗറി അവാര്‍ഡ് റിയാദിലെ ആസ്റ്റര്‍ സനദ് ആശുപത്രിക്ക്. രോഗി പരിചരണത്തില്‍ കഴിഞ്ഞവര്‍ഷം പുലര്‍ത്തിയ മികവ് പരിഗണിച്ചാണ് അംഗീകാരം. ജയ്പൂരില്‍ നടന്ന എ.എച്ച്‌.പി.ഐ ദേശീയസമ്മേളനത്തില്‍ ഡോ. ഗണഷാം തിവാരി എം.പിയില്‍നിന്ന് ആസ്റ്റര്‍ സനദ് ആശുപത്രി മാര്‍ക്കറ്റിങ് മാനേജര്‍ സുജിത് അലി മൂപ്പന്‍, ചീഫ് നഴ്സിങ് ഓഫീസര്‍ ഇഹാബ് എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങി.