തൊട്ടടുത്ത ഫ്ലാറ്റിന്‍റെ ടെറസിൽ ഒളിച്ചിരുന്ന് വീട്ടിനുള്ളിലെ ആലിയയുടെ ചിത്രമെടുത്ത ഓൺലൈൻ പോർട്ടലിനെതിരെ മുംബൈ പൊലീസ് കേസെടുക്കും. നടിയോട് പരാതി നൽകാൻ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. താരത്തിന്‍റെ പി ആർ ടീം ഓൺലൈൻ പോർട്ടലുമായി ആശയവിനിമയം നടത്തുകയാണെന്നും അതിന് ശേഷം പരാതി നൽകാമെന്നും ആലിയ ഭട്ട് മറുപടി നൽകിയതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. തൊട്ടടുത്ത ഫ്ലാറ്റിന്‍റെ ടെറസിൽ ഒളിച്ചിരുന്നാണ് ചിലർ ആലിയ ഭട്ടിന്‍റെ വീടിനകത്തുള്ള ചിത്രങ്ങൾ പകർത്തിയത്.സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമെന്ന് ചൂണ്ടിക്കാട്ടി താരം ഇൻസ്റ്റഗ്രാമിൽ പ്രതിഷേധ പോസ്റ്റ് ഇട്ടതോടെ ബോളിവുഡ് […]