അക്ഷയ് കുമാറും ഇമ്രാന് ഹാഷ്മിയും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രമാണ് സെല്‍ഫി. പൃഥ്വിരാജ് സുരാജ് വെഞ്ഞാറ്റമ്മൂട് എന്നിവര്‍ അഭിനയിച്ച മലയാള ചിത്രം ഡ്രൈവിംഗ് ലൈസന്‍സിന്റെ ഹിന്ദി റീമേക്ക് ആണ് സെല്‍ഫി. ചിത്രം ഇന്നലെ ഫെബ്രുവരി 24ന് തിയേറ്ററുകളില്‍ റിലീസ് ആയി. സെല്‍ഫിക്ക് ബോക്സ് ഓഫീസില്‍ മോശം തുടക്കമെന്നാണ് റിപ്പോര്‍ട്ട്. അക്ഷയ് കുമാറിന്റെ സിനിമകള്‍ വളരെക്കാലമായി ബോക്സ് ഓഫീസില്‍ വേണ്ടത്ര വിജയം നേടുന്നില്ല. സെല്‍ഫിക്കും ഇത് തന്നെയാണ് സംഭവിച്ചിരിക്കുന്നത്. രാജ് മേത്ത സംവിധാനം ചെയ്ത ചിത്രം ആദ്യ ദിനം ഏകദേശം […]
ഈ നൃത്തം ഞാന്‍ എന്നുമോര്‍ക്കും; മോഹന്‍ലാലിനൊപ്പം ഡാന്‍സ് ചെയ്ത വീഡിയോ പങ്കുവച്ച് അക്ഷയ് കുമാര്‍
ഒരു സ്വകാര്യ ചടങ്ങില്‍ മോഹൻലാൽനൊപ്പം നൃത്തം ചെയുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച് അക്ഷയ് കുമാര്‍. നടൻ മോഹൻലാലിനൊപ്പം ചുവടുവച്ച് ബോളിവുഡ് നടന് അക്ഷയ് കുമാര്‍. പഞ്ചാബി സ്റ്റൈലില്‍ തലപ്പാവ് ധരിച്ച് കുര്‍ത്തയണിഞ്ഞാണ് മോഹൻലാലിന്റെ ഡാന്‍സ്. ഒപ്പം ചുവടു വച്ച് അക്ഷയ് കുമാറുമുണ്ട്. നൃത്തത്തിനു ശേഷം ഇരുവരും പരസ്പരം ആലിംഗനം ചെയ്തു. മോഹന്‍ലാല്‍ സാറിനൊപ്പമുള്ള ഈ നൃത്തം താന്‍ എന്നും ഓര്‍മിക്കുമെന്നും അത്ര മനോഹരമായ നിമിഷങ്ങളായിരുന്നു എന്നു കുറിച്ചുകൊണ്ടാണ് അക്ഷയ് കുമാർ വീഡിയോ പങ്കുവച്ചത്.