ദില്ലി . ഹിന്റന്‍ബര്‍ഗ് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് സുപ്രീം കോടതി അന്വേഷണത്തിന് ഉത്തരവിട്ടു. ഒപി ഭട്ട്, ജസ്റ്റിസ് ദേവ്ധര്‍, കെവി കാമത്ത്, നന്ദന് നിലേകനി എന്നിവരടങ്ങിയ അഞ്ചംഗ അന്വേഷണ സമിതിയെ നിയോഗിച്ചു. മുന്‍ ജഡ്ജി അഭയ് മനോഹര്‍ സപ്രെയാണ് ഇവരെ നയിക്കുക. സമിതിയില്‍ ഇന്‍ഫോസിസ് മുന്‍ സി ഇ ഒ നന്ദന് നിലേകനിയെ കൂടി സുപ്രീം കോടതി ഉള്‍പ്പെടുത്തിയിട്ടുണ്ട്. സെബി അന്വേഷണം 2 മാസത്തിനകം പൂര്‍ത്തിയാക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് സുപ്രീം കോടതി സമിതിക്ക് കൈമാറുകയും വേണം. […]
ശ്രീലങ്കയില്‍ കാറ്റാടി വൈദ്യുതി പദ്ധതിയില്‍ നിക്ഷേപം നടത്താന്‍ അദാനി ഗ്രൂപ്പ്
കൊളംബോ . ശ്രീലങ്കയില്‍ കാറ്റാടി വൈദ്യുതി പദ്ധതിയില്‍ നിക്ഷേപം നടത്താനാരുങ്ങി അദാനി ഗ്രൂപ്പ്. അദാനി ഗ്രൂപ്പിന്റെ 442 മില്യണ്‍ ഡോളറിന്റെ കാറ്റാടി വൈദ്യുതി പദ്ധതിക്ക് അംഗീകാരം നല്‍കിയിരിക്കുകയാണ് ശ്രീലങ്ക. പാപ്പരത്തം പ്രഖ്യാപിച്ചതിന് ശേഷമുള്ള ശ്രീലങ്കയുടെ ആദ്യത്തെ പ്രധാന വിദേശ നിക്ഷേപമാണിത്. വ്യവസായി ഗൗതം അദാനിയുടെ ബിസിനസ് സാമ്രാജ്യത്തിന്റെ ഭാഗമായ അദാനി ഗ്രീന്‍ ശ്രീലങ്കയുടെ വടക്ക് ഭാഗത്ത് രണ്ട് കാറ്റാടിപ്പാടങ്ങള്‍ സ്ഥാപിക്കുമെന്ന് ശ്രീലങ്കന്‍ ബോര്‍ഡ് ഓഫ് ഇന്‍വെസ്റ്റ്മെന്റ് അറിയിച്ചു. മൊത്തം നിക്ഷേപം 442 മില്യണ്‍ ഡോളറാണ്. രണ്ട് പ്ലാന്റുകളും […]
പ്ലീനറി സമ്മേളനത്തിൽ അദാനി വിഷയം ചർച്ചയാക്കാൻ കോൺഗ്രസ്
ന്യൂഡൽഹി ∙ അദാനിയുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകൾ രാജ്യത്തിനേൽപിച്ച ആഘാതം കോൺഗ്രസിന്റെ പ്ലീനറി സമ്മേളനത്തിൽ അവതരിപ്പിക്കുന്ന സാമ്പത്തിക പ്രമേയത്തിൽ ഉൾപ്പെടുത്താൻ ആലോചന. പി.ചിദംബരത്തിന്റെ നേതൃത്വത്തിലുള്ള പ്രമേയ രൂപീകരണ സമിതി യോഗം ഇക്കാര്യം ചർച്ച ചെയ്തു. സാമ്പത്തിക നയങ്ങളുടെ പേരിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ചാൽ മാത്രം പോരെന്നും കോൺഗ്രസ് വിഭാവനം ചെയ്യുന്ന ബദൽനയം അവതരിപ്പിക്കേണ്ടതുണ്ടെന്നും യോഗത്തിൽ അഭിപ്രായമുയർന്നു. പൊതുമേഖലയ്ക്ക് ഊന്നൽ നൽകിയും സ്വകാര്യ മേഖലയെ കൈവിടാതെയുമുള്ള വികസനം പാർട്ടിയുടെ നയമായി ഉയർത്തിക്കാട്ടും. വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ എന്നിവയടക്കം കേന്ദ്രം അദാനിക്ക് […]
ഹിമാചലിൽ ജിഎസ്ടി ലംഘനം ആരോപിച്ച് അദാനി വിൽമർ ഗ്രൂപ്പിൽ റെയ്ഡ് നടത്തി
ന്യൂഡൽഹി ∙ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് ഹിമാചൽ പ്രദേശിൽ അദാനി വിൽമർ ഗ്രൂപ്പിൽ റെയ്ഡ്. സംസ്ഥാന നികുതി വകുപ്പാണ് റെയ്ഡ് നടത്തുന്നത്. കഴിഞ്ഞ അഞ്ചുവർഷമായി അദാനി വിൽമർ ഗ്രൂപ്പ് ജിഎസ്ടി അടയ്ക്കുന്നില്ലായിരുന്നുവെന്നാണ് ആരോപണം. സംസ്ഥാനത്തെ കമ്പനിയുടെ നികുതി ക്ലെയിമുകളെക്കുറിച്ചുള്ള വിവരങ്ങളും വകുപ്പ് തേടിയിട്ടുണ്ട്. ഓഹരിക്കാര്യത്തിൽ ക്രമക്കേട് ആരോപിച്ചുകൊണ്ടുള്ള ഹിൻഡൻബർഗ് റിപ്പോർട്ട് വന്നതിനുപിന്നാലെ അദാനി ഗ്രൂപ്പിന്റെ കീഴിലുള്ള വിവിധ കമ്പനികൾ സംശയ നിഴലിലായിരുന്നു. ഹിമാചൽ പ്രദേശിൽ ഏഴു കമ്പനികളാണ് അദാനിയുടേതായി പ്രവർത്തിക്കുന്നത്. ഫെബ്രുവരി എട്ടിന് വന്ന ഡിസംബർ പാദ […]
അസാധാരണ സാഹചര്യം, വിപണിയിലെ അനിശ്ചിതത്വം; ഓഹരി വിൽപന നീക്കം ഉപേക്ഷിച്ച് അദാനി ഗ്രൂപ്പ്
ന്യൂഡൽഹി ∙ 20,000 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിട്ട എഫ്പിഒയെ വൻകിട സ്ഥാപനങ്ങൾ കരകയറ്റിയിട്ടും അസാധാരണ സാഹചര്യവും വിപണിയിലെ അനിശ്ചിതത്വവും കണക്കിലെടുത്താണ് വിവാദങ്ങൾക്കിടയിലും അദാനി ഗ്രൂപ്പിന്റെ അനുബന്ധ ഓഹരി വിൽപന നീക്കം ഉപേക്ഷിക്കുന്നതെന്ന് അദാനി ഗ്രൂപ്പ് വ്യക്തമാക്കിയത്. എഫ്പിഒയിൽ നിക്ഷേപിച്ചവരുടെയും തുക ബ്ലോക്ക് ചെയ്തവരുടെയും പണം തിരികെനൽകും. എഫ്പിഒ ഉപേക്ഷിക്കാനുള്ള തീരുമാനം നിലവിലെ പദ്ധതികളെയോ ഭാവിപരിപാടികളെയോ ബാധിക്കില്ലെന്നും അദാനി ഗ്രൂപ്പ് വ്യക്തമാക്കി. അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരിവില വലിയ തോതിൽ മാറിമറിയുന്ന സാഹചര്യത്തിൽ എഫ്പിഒയുമായി മുന്നോട്ടുപോകുന്നത് ധാർമികമായി […]
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന് മറുപടിയുമായി അദാനി ഗ്രൂപ്പ്.
ഇന്ത്യയ്ക്കെതിരായ കരുതിക്കൂട്ടിയുള്ള ആക്രമണമാണ് നടക്കുന്നതെന്ന് അദാനി ഗ്രൂപ്പ്. തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിച്ച് വിപണിയില്‍ നേട്ടമുണ്ടാക്കാന്‍ മാത്രമാണ് ഹിന്‍ഡന്‍ബര്‍ഗ് ശ്രമിക്കുന്നത്. റിപ്പോര്‍ട്ടിലെ പിഴവുകളും പരസ്പരവൈരുദ്ധ്യവുമെല്ലാം ഒന്നുകില്‍ മനപൂര്‍വമായി സംഭവിച്ചതോ അല്ലെങ്കില്‍ പൂര്‍ണമായ അജ്ഞതയില്‍ നിന്നുണ്ടായതോ ആണ്. തെറ്റായ കാര്യങ്ങള്‍ സ്ഥാപിക്കുന്നതിനായി പല പൊതുരേഖകളേയും ഹിന്‍ഡന്‍ബര്‍ഗ് സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തി മാറ്റി ഉദ്ധരിക്കുകയും കൃത്രിമമായി അവതരിപ്പിക്കുകയും ചെയ്തു. ഇന്ത്യന്‍ നിയമവും അക്കൗണ്ടിംഗ് തത്വങ്ങളും അവഗണിച്ചാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നതെന്ന് അദാനി ഗ്രൂപ്പ് പറഞ്ഞു. 88 ചോദ്യങ്ങളാണ് ഹിന്‍ഡന്‍ബര്‍ഗ് ഉന്നയിച്ചിരുന്നത്. ഇതില്‍ 65 […]