സ്വാസിക കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രം ‘ചതുരം’ ഉടന്‍ ഒടിഒടിയിലെത്തും. ചിത്രത്തിന്‍റെ ഒടിടി അവകാശങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നത് ഒടിടി പ്ലാറ്റ്‌ഫോമായ സൈന പ്ലേയാണ്. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് ചിത്രം മാര്‍ച്ച്‌ രണ്ടാം വാരം മുതല്‍ ഒടിടി സ്ട്രീമിംഗ് ആരംഭിക്കും. ചിത്രം നവംബര്‍ 4 നാണ് തീയേറ്ററുകളില്‍ റിലീസ് ചെയ്തത്. ചിത്രത്തിന് തീയേറ്ററുകളില്‍ വളരെ മികച്ച പ്രതികരണമാണ് ലഭിച്ചത്. റോഷന്‍ മാത്യു, അലന്‍സിയര്‍ എന്നിവരായിരുന്നു ചിത്രത്തില്‍ കേന്ദ്ര കഥാപത്രങ്ങളായി എത്തിയത്. ഇറോട്ടിക് ത്രില്ലര്‍ വിഭാഗത്തില്‍ എത്തിയ ചിത്രമായിരുന്നു ചതുരം. സെന്‍സര്‍ ബോര്‍ഡ് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയ ചിത്രത്തിന് നിരവധി വിമര്‍ശനങ്ങള്‍ ഏറ്റ് വാങ്ങേണ്ടി വന്നിരുന്നു. ചിത്രത്തില്‍ അതിയായ വയലന്‍സും സെക്സും നിറഞ്ഞിരിക്കുന്നതിനാലാണ് സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. വളരെ ഗ്ലാമറസായ വേഷത്തിലാണ് ചിത്രത്തില്‍ സ്വാസിക എത്തിയത്. റോഷന്‍ മാത്യു, സ്വാസിക എന്നിവര്‍ക്ക് പുറമെ ശാന്തി, അലന്‍സിയര്‍, ലിയോണ, ഗീതി സംഗീത, നിശാന്ത് സാഗര്‍, കിച്ചു ടെല്ലസ് എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങള്‍.