ത്രില്ലർ സിനിമകൾ ഇരു കൈയ്യും നീട്ടി സ്വീകരിച്ച മലയാളി സിനിമ പ്രേക്ഷകർക്ക് ആഘോഷമാക്കാൻ ‘രേഖ’ പ്രദർശനത്തിനെത്തി. നായിക നായകൻ റിയാലിറ്റി ഷോയിലൂടെ സിനിമയിലേക്കു വന്ന വിൻസി അലോഷ്യസും ഉണ്ണിലാലുവും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയിതിരിക്കുന്നത് ജിതിൻ ഐസക്ക് ആണ്. കാസർഗോഡൻ ഗ്രാമത്തിന്റെ പശ്ചാത്തലത്തിലാണ് കഥ പറഞ്ഞു തുടങ്ങുന്നത്. നെറ്റ് ഫ്ലിക്സാണ് ചിത്രത്തിന്റെ ഓ.ടി.ടി അവകാശം നേടിയിരിക്കുന്നത്. പ്രേമലത തൈനേരി, രഞ്ജി കാങ്കോൽ, രാജേഷ് അഴിക്കോടൻ, പ്രതാപൻ കെ.എസ്, വിഷ്ണു ഗോവിന്ദൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. അമി സാറാ പ്രൊഡക്ഷൻസാണ് ചിത്രം പ്രദർശനത്തിനെത്തിക്കുന്നത്.