പുനരുപയോഗിക്കുന്ന വെള്ളക്കുപ്പികളിൽ 40,000 മങ്ങ് കൂടുതൽ ബാക്ടീരിയകളുണ്ടെന്ന് തെളിയിച്ചു വാട്ടർഫിൽട്ടർഗുരു.കോമിലെ ഗവേഷകർ. വെള്ളക്കുപ്പിയുടെ വിവിധ ഭാഗങ്ങളെടുത്ത് നടത്തിയ പരിശോധനയിലാണ് നിഗമനം. യു.എസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വാട്ടർഫിൽട്ടർഗുരു.കോമിലെ ഗവേഷകർ നടത്തിയ പഠനമാണ് ഈ നിഗമനത്തിലെത്തിയത്. രണ്ടു തരത്തിലുള്ള ബാക്ടീരിയകളെയാണ് കണ്ടെത്തിയത്. ഗ്രാം നെഗറ്റീക് റോഡ്സ്, ബാസിലസ് എന്നി ബാക്‌ടീരിയകൾ ആണ് കണ്ടെത്തിയത്. ഗ്രാം നെഗറ്റീവ് ബാക്ടീരിയ ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കുന്ന തരത്തിലുള്ള ബാക്‌ടീരിയകൾ ആണ്. ബാസിലസ് ബാക്ടീരിയകൾ വയറിനു പ്രശ്നമുണ്ടാക്കുമെന്നും ഗവേഷകർ വ്യക്തമാക്കി. കുപ്പികളിൽ അടുക്കളയിലെ സിങ്കിന്റെ ഇരട്ടി അണുക്കൾ ഉണ്ടെന്നും കമ്പ്യൂട്ടർ മൗസിന്റെ നാലിരട്ടി ബാക്ടീരിയകളും വളർത്തുമൃഗങ്ങൾക്ക് ഭക്ഷണം നൽകുന്ന പാത്രത്തിലുള്ളതിനേക്കാൾ 14 മടങ്ങ് കൂടുതൽ ബാക്ടീരിയകളും ഉണ്ടെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.