
1995 ലെ ബോക്‌സ് ഓഫീസിൽ എട്ട് കോടിയിലധികം കളക്ഷൻ നേടിയ സ്ഫടികം ആ വർഷത്തെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള ചിത്രങ്ങളിൽ ഒന്നായിരുന്നു. മോഹന്‍ലാല്‍ – ഭദ്രന്‍ കൂട്ടുകെട്ടിലൊരുങ്ങിയ ഹിറ്റ് ചിത്രം ‘സ്ഫടികം’ 28 വര്‍ഷങ്ങള്‍ക്ക് ശേഷം 4കെ ദൃശ്യ മികവില്‍ തിയറ്ററുകളില്‍ റീ റിലീസ് ചെയ്തിരിക്കുകയാണ്. സ്ഫടികം റീ മാസ്റ്റർ ചെയ്ത 4K പതിപ്പിന് വൻ സ്വീകാര്യതയാണ് ലഭിച്ചത്. ആടുതോമയുടെ രണ്ടാം വരവ് വെറുതെയായില്ല എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 2 കോടി രൂപയോളം നിര്‍മാണ ചിലവുമായാണ് സ്ഫടികം 4K പതിപ്പ് തയ്യാറായത്. ആദ്യ നാല് ദിനങ്ങളില്‍ നിന്ന് ചിത്രം നേടിയിരിക്കുന്നത് 3 കോടിയ്ക്ക് മുകളിലാണെന്നാണ് വിവരം. കേരളത്തിൽ ലഭിച്ചതിനേക്കാൾ കൂടുതൽ കളക്ഷൻ കേരളത്തിന് പുറത്ത് നിന്ന് ചിത്രത്തിന് ലഭിച്ചു കഴിഞ്ഞെന്നാണ് വിലയിരുത്തൽ.
Post Views: 17