28 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും സ്ഫടികം തിയേറ്ററുകളിലേയ്ക്ക് എത്തിയിരിക്കുകയാണ്. പുത്തന്‍ സാങ്കേതിക വിദ്യകളുടെ അകമ്പടിയോടെയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 2 കോടി രൂപയോളം നിര്‍മാണ ചിലവുമായാണ് സ്ഫടികം 4K പതിപ്പ് തയ്യാറായത്. പഴയതില്‍ നിന്നും വ്യത്യസ്തമായി കൂടുതല്‍ തെളിവോടെയും മിഴിവോടെയും ആണ് 4k പതിപ്പിൽ സ്ഫടികം തീയേറ്ററിൽ എത്തിയത്. തീയറ്ററുകൾ‌ അക്ഷരാർഥത്തിൽ ഇളക്കിമറിയുകയാണ്. ഈ രണ്ടാം വരവിൽ ‘സ്പടികം’ പ്രേക്ഷകരുടെ സിരകളിൽ കത്തിക്കയറുന്നു. സംവിധായകൻ ഭദ്രന്റെ സിനിമജീവിതത്തിലെ മാസ്റ്റർ ക്രാഫ്റ്റ്. അതു റീമേക്ക് ചെയ്യാതെ റീ മാസ്റ്റർ ചെയ്ത് വീണ്ടും തീയറ്ററിലെത്തിക്കാനുള്ള തീരുമാനം തികച്ചും ശരി ആണ്. മുണ്ടുപറിച്ചടിക്കുന്ന ആ ആടുതോമയെ വീണ്ടുമൊന്നു കാണാൻ കേരളത്തിലങ്ങോളമിങ്ങോളം ജനങ്ങൾ തിയറ്ററുകളിലേക്ക് ഒഴുകുകയാണ്.